കിലെയുടെ ഹോട്ടല്‍ മാനേജ്‌മെന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സ്

കണ്ണൂര്‍: തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് മാനേജ്‌മെന്റുമായി ചേര്‍ന്ന് നടത്തുന്ന ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളുടെ 2012-13 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റിലേക്കും ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്ങിലേക്കും പ്ലസ്ടു/പ്രീഡിഗ്രി കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റിലേക്കും പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്ങിലേക്കും അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി ഫാഷന്‍ ഡിസൈനിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണുള്ളത് അവ മൂന്നുമാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എംബ്ലിഷ്‌മെന്റ് വര്‍ക്ക്‌സും ഒമ്പതുമാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ടെക്‌നോളജി കോഴ്‌സുമാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ 17 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ വിദേശത്തും ഇന്ത്യക്കകത്തും വന്‍കിട ഹോട്ടലുകളിലും ഫാഷന്‍/അപ്പാരല്‍ ഫാക്ടറികളിലും ഉന്നത നിലയില്‍ ജോലിചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 15 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ അതത് ക്ഷേമനിധി ഓഫീസ് മുഖേന തിരുവനന്തപുരത്തെ കിലെയുടെ ഓഫീസിലേക്ക് അയക്കേണ്ടതാണ്. അപേക്ഷാഫോറങ്ങള്‍ കിലെ ഐ.ഐ.ടി.എം. സെന്ററില്‍ ലഭിക്കും. ഫോണ്‍ 0497 2765206.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم