കണ്ണൂര്‍: നിരവധി രോഗങ്ങളുടെ തോഴനായി ജാമ്യവും ചികിത്സയും നിഷേധിക്കപ്പെട്ട് കര്‍ണാടക ജയിലിണ്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജീവന്‍ അപായസ്ഥിലാകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ വിഷയത്തില്‍ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ തുടരുന്ന കുററകരമായ മൗനം വെടിയണമെന്നും മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സിക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പി.ഡി.പി 14ന് ശനിയാഴ്ച 3മണിക്ക് കൊല്ലം പീരങ്കി മൈതാനിയില്‍ ദേശീയ മനുഷ്യാവകാശ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് മനുഷ്യാവകാശ മഹാസംഗമവും റാലിയും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍മാരായ സുബൈര്‍ പുഞ്ചവയല്‍, റഷീദ് മെരുവമ്പായി എന്നിവര്‍ സംബന്ധിച്ചു
'മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക' മനുഷ്യാവകാശ സംഗമവും റാലിയും 14ന്
Unknown
0
إرسال تعليق