കണ്ണൂര്‍ : പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് മുങ്ങി. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെയാണ് ഒരാഴ്ച മുമ്പ് ഇരിട്ടിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണിയാണ് തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. കുട്ടിയെ വെളളിയാഴ്ി കാലത്ത് കണ്ണൂരിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പെണ്‍കുട്ടിയെ യുവാവ് പലതവണ ബലാല്‍സംഗം ചെയ്തതായി പോലീസിന് സൂചനകിട്ടി. കണ്ണൂര്‍ ടൗണ്‍ സി.ഐയാണ് കേസ് അന്വേഷണം നടത്തുന്നത്.
പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു
Unknown
0
إرسال تعليق