കണ്ണൂര്‍: വില്‍പ്പന തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് കലക്ടറേറ്റിനു മുന്നില്‍ തട്ടുകടക്കാരന്റെ ഒറ്റയാള്‍ പ്രതിഷേധം. ചാലാട് പടന്നപ്പാലം സ്വദേശി ചിറമ്മല്‍ പി പി സുരേഷാ(55)ണ് കലക്ടറേറ്റ് പടിക്കല്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി നിശബ്ദമായി പ്രതിഷേധിച്ചത്. കണ്ണൂര്‍ പി.ഡബ്യു.ഡി ഓഫിസിനു മുന്നില്‍ അശരണര്‍ക്ക് സൗജന്യമായി ഉച്ചയൂണും ഇയാള്‍ നല്‍കിവരുന്നുണ്ട്. കാല്‍ടെക്‌സ് ജങ്ഷനിലെ പെട്രോള്‍പമ്പിനു സമീപം ഒഴിഞ്ഞമൂലയില്‍ തട്ടുകട നടത്തുന്ന സുരേഷ് തണ്ണിമത്തന്‍ വെള്ളവും ചൈനീസ് ടോര്‍ച്ചും പേഴ്‌സും മറ്റും വില്‍ക്കുന്നുണ്ട്. എന്നാല്‍ നാലോളം തട്ടുകടകള്‍ ഒന്നിച്ചുനടത്തുന്ന കക്കാട് സ്വദേശി തന്റെ വില്‍പ്പന അകാരണമായി തടസ്സപ്പെടുത്തുകയാണെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേയാണ് വേറിട്ട പ്രതിഷേധമുറ നടത്തിയത്. ഒപ്പം അശരണര്‍ക്ക് ഭക്ഷണം നല്‍കിപ്പോന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്ര കട്ടിങുകളും തന്നെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയെക്കുറിച്ചുള്ള കുറിപ്പുകളും സുരേഷ് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി.
കലക്ടറേറ്റിനു മുന്നില്‍ തട്ടുകടക്കാരന്റെ പ്രതിഷേധം
Unknown
0
إرسال تعليق