കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധം അക്രമരാഷ്ട്രീയത്തിന്റെ അവസാനമായിരിക്കണമെന്നും സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി. ജയരാജന്റെ പങ്ക് ജനങ്ങള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു. കേവലം ഒരു ജില്ലാ സിക്രട്ടറി വിചാരിച്ചാല്‍ മാത്രം ഇത്തരമൊരു കൊലപാതകം നടത്താനാവില്ല. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചന്ദ്രശേഖരനെ വധിച്ചതെന്നും അന്വേഷണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സജിത് ലാല്‍ അനുമരണ സമ്മേളനവും കൂട്ടായ്മയും ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
കണ്ണൂരിലെ ചെങ്കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസും കെ.എസ്.യുവും വിജയം കൈവരിച്ചത്. ഇതിന്റെ ഉദാഹരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യു.ഡി.എഫ് അഞ്ചു സീറ്റുകള്‍ കരസ്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സജിത്‌ലാലിന്റെ സന്ദേശം ഇവിടെ തീപ്പന്തമായി ജ്വലിക്കണം. അതിന് കെ.എസ്.യു പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു. സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. റോബര്‍ട്ട് വെള്ളംവള്ളി,അഡ്വ.എം.എം രോഹിത്ത്, റിജില്‍ മാക്കുറ്റി, സോണി സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

إرسال تعليق