പുഴയില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മരിച്ചു

ആലക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി ഒഴുക്കില്‍പ്പെട്ടുമരിച്ചു. വര്‍ഷങ്ങളായി ആലക്കോട്ട് താമസക്കാരനായ രാജു (54) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ മുക്കട പുഴയിലായിരുന്നു അപകടം. ഭാര്യ സിന്ധുവിനൊപ്പം പുഴയിലേക്കു പോയതായിരുന്നു രാജു. ആലക്കോട് ടൗണിലെ ഹോട്ടലുകളിലും മറ്റുമായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാട്ടുകാര്‍ രാജുവിനെ കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم