കണ്ണൂര്‍ : ഇരുപതോളം കവര്‍ച്ചാ കേസില്‍പ്പെട്ട യുവാവടക്കം വന്‍ മോഷണ സംഘം കണ്ണൂരില്‍ പിടിയിലായി.
ചാല കളരിവട്ടം ക്ഷേത്രത്തില്‍ നിന്നും ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കവര്‍ച്ച നടത്തിയ മൂന്ന് പഞ്ചലോഹവിഗ്രഹങ്ങളും വാളും പരിചയും സഹിതമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോയ്യോട് സ്വദേശി ബറുവന്‍ചാല്‍ ഹൗസില്‍ സുരേഷാ(52)ണ് പിടിയിലായത്. പഴയ ബസ്സ്റ്റാന്റില്‍ സംശയാസ്പദമായി കണ്ട ഇയാളെ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാവിവരം പുറത്തായത്. പോലീസ് പിടികൂടുന്ന സമയം സുരേഷിനൊപ്പമുണ്ടായിരുന്ന ഒലവക്കോട് സ്വദേശി വര്‍ഗീസ് ഫിലിപ്പ്(59) കര്‍ണാടക സ്വദേശി ബിനോയ് ഫ്രാന്‍സിസ്(22) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രകവര്‍ച്ചക്ക് സുരേഷിനൊപ്പമുണ്ടായിരുന്ന അഷ്‌റഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നൂറ് വര്‍ഷം പഴക്കമുള്ള വിലമതിക്കാനാവാത്ത ചാല കളരിക്കല്‍ ഭഗവതി വിഗ്രഹം, ഭഗവതിയുടെ പൊന്‍മകള്‍ വിഗ്രഹം, പൂക്കുട്ടിച്ചാത്തന്റെ വിഗ്രഹം എന്നിവയാണ് കണ്ടെത്തിയത്. കവര്‍ച്ച നടത്തിയ വിഗ്രഹങ്ങള്‍, സ്വര്‍ണമാണോ പഞ്ചലോഹവിഗ്രഹമാണോ എന്ന് തിരിച്ചറിയാത്തതിനാല്‍ ഇതെല്ലാം കൂടി ചാക്കില്‍ക്കെട്ടി കവര്‍ച്ച നടത്തിയ ക്ഷേത്രത്തിന്റെ മണിക്കിണറില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
20ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് സുരേഷ്. 18ാം വയസ്സില്‍ പിതാവിന്റെ വീട്ടില്‍ നിന്നും ആഭരണം മോഷ്ടിച്ചാണ് കവര്‍ച്ചക്ക് തുടക്കമിട്ടത്. ഡി.വൈ.എസ്.പി പി. സുകുമാരന്‍, സി.ഐ ജോഷി ജോസഫ്, ടൗണ്‍ എസ്.ഐ പ്രേംസദന്‍, പോലീസ് ഉദ്യോഗസ്ഥരായ മഹിജന്‍, രാജീവന്‍, അജിത്ത്, മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

إرسال تعليق