കണ്ണൂര്‍: വളപട്ടണം പുഴയില്‍ കല്‍പ്പറ്റ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ പാമ്പുരുത്തി ദ്വീപിനു സമീപത്തെ തുരുത്തിനോട് ചേര്‍ന്നാണ് ഒഴുകിനടക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. കല്പ്പറ്റയിലെതെക്കുംതറ കാരാറ്റുപടി എടേരിപ്പത്തില് ബാലകൃഷ്ണന് നമ്പ്യാര്ദേവകി ദമ്പതികളുടെ മകന് ലിബേഷെന്ന മധുവി(32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കണ്ടെത്തിയ തയ്യല്‍ക്കടയുടെ ടെയ്ലര് മാര്‍ക്കുമായി ബന്ധപ്പെട്ടാണ് ആളെ തിരിച്ചറിഞ്ഞത്. കാലുകള്‍ ബെല്‍റ്റ് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കല്പ്പറ്റഹരിതഗിരി ഹോട്ടല്‍ ജീവനക്കാരനായ മധുവിനെ കഴിഞ്ഞ പത്തിനാണ് കാണാതായത്.കേരളകൗമുദി വയനാട് ജില്ലാ അസി. സര്ക്കുലേഷന്മാനേജര് സുരേന്ദ്റന്റെ ഭാര്യാസഹോദരനാണ്. മയ്യില്‍ പോലിസെത്തി കരയ്ക്കടുപ്പിച്ച മൃതദേഹം എസ്.ഐ. സുരേന്ദ്റന് കല്യാടന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
വിവരമറിഞ്ഞ് ബന്ധുക്കള്‍ കണ്ണൂരിലെത്തി. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അഖിലയാണ് മരിച്ച മധുവിന്റെ ഭാര്യ. മകള്‍: ആതിലക്ഷ്മി. ഏകസഹോദരി ലിഷ.

Keywords: Kerala, Kannur, Valappattanam, Body, river, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment