'തിരഞ്ഞെടുപ്പ് അട്ടിമറിച്ച് പൊലീസ് സൊസൈറ്റി ഭരണം പിടിക്കാന്‍ ശ്രമം'

Police
കണ്ണൂര്‍: തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിയെടുക്കാതെ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവന്ന് ജില്ലാ സഹകരണ ബാങ്ക് മാതൃകയില്‍ ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്ന് സംഘം മുന്‍ വൈസ് പ്രസിഡന്റ് യു. ഭാസ്‌കരന്‍, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.വി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എ.ആര്‍ ക്യാന്പില്‍ ഫ്‌ളക്‌സ് വിവാദവുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയരായ ചില പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണ്. ഇതിന് ഒത്താശ ചെയ്യാനാണ് ജില്ലാ പൊലീസ് മേധാവി സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജോയിന്റ് രജിസ്ട്രാര്‍ക്ക് എക്‌സ് ഒഫിഷ്യ പദവി ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് കത്തെഴുതുകയും ഓണററി സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

നാളിതുവരെ ഒരു ജില്ലാ പൊലീസ് മേധാവിയും സ്വീകരിക്കാത്ത നിലപാടാണിത്. ഇതുമൂലം ജില്ലയിലെ പൊലീസ് സേന യു.ഡി.എഫ്എല്‍.ഡി.എഫ് എന്ന ചേരിതിരിവിലാണ് നീങ്ങുക. ദൈനംദിന സൊസൈറ്റി പ്രവര്‍ത്തനത്തിന് വിഘാതമുണ്ടായിരിക്കുകയാണിപ്പോള്‍. ജില്ലാ ബാങ്കില്‍ നിന്ന് സൊസൈറ്റിയുടെ പണം പിന്‍വലിക്കാനാകുന്നില്ല. റിട്ടയര്‍ ചെയ്ത നൂറുകണക്കിന് സേനാംഗങ്ങള്‍ക്കാണ് ഇതുമൂലം പണം പിന്‍വലിക്കാനാകാത്തത്. റിട്ടയര്‍ ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഏകദേശം 45 കോടി രൂപയാണ് നിക്ഷേപമുള്ളതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kerala, Kannur, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post