കണ്ണൂര്‍: ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണബാങ്കില്‍ സി. എം. പി നിയന്ത്രണത്തിലുളള ജീവനക്കാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെ ജില്ലാബാങ്ക് എംപ്‌ളോയിസ് യൂണിയന്റെ നേതൃത്വത്തിലാണ് സി. എം. പി നേതാവ് കൂടിയായ എം.കെ ബാലകൃഷ്ണനെ മുറിയില്‍ തടഞ്ഞുവച്ചത്.
ജനറല്‍ മാനേജരുടെ മുറിക്ക് മുന്നില്‍ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. പളളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.കെ രാഗേഷ് തീരുമാനിക്കുന്നതു പോലെയാണ് ഇപ്പോള്‍ജില്ലാബാങ്കില്‍ ഭരണം നടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ബാങ്കിലെ ക്‌ളര്‍ക്ക് മാത്രമായ രാഗേഷ് ഒപ്പിടാന്‍ പറയുന്നിടത്ത്ഒപ്പുവെക്കുന്നയാളായി പ്രസിഡന്റുമാറിയെന്ന് സമരക്കാര്‍ കുററപ്പെടുത്തി.
സി. എം. പി ജീവനക്കാര്‍ക്ക് സ്ഥാനക്കയററം അനുവദിക്കാന്‍ തയ്യാറാകാത്തതിലും ജീവനക്കാര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സമരം പ്രസിഡന്റും യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. യൂണിയന്‍ ഭാരവാഹികളായ പി.സുനില്‍കുമാര്‍, പി. പി ഗോവിന്ദന്‍, കെ.കെ വേണുഗോപാല്‍, പി.ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, CPM, Bank, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق