തിരഞ്ഞെടുപ്പ് സംഘര്‍ഷം: 2 എസ്. ഐമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ജില്ലാപൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു രണ്ടു എസ്. ഐമാരെക്കൂടി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പരിയാരം പൊലീസ് സ്‌റ്റേഷനിലെ എസ്. ഐ രാജന്‍,കണ്ണപുരം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്. ഐ കെ. ഗോവിന്ദന്‍ എന്നിവരെയാണ് ഐ. ജി സുരേഷ് രാജ് പുരോഹിത് അന്വേഷണ വിധേയമായി സസ് പെന്‍ഡ് ചെയ്തത്.

ഇതില്‍ ഗോവിന്ദന്‍ സൊസെററി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരുവിഷയത്തില്‍ നേരത്തെ സസ്‌പെന്‍ഷനില്‍ കഴിഞ്ഞുവരികയാണ്. ഇതോടുകൂടി തിരഞ്ഞെടു
Police
പ്പുമായി ബന്ധപ്പെട്ട് സസ് പെന്‍ഷനിലായവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. സൊസെററി അംഗങ്ങളായ നിജേഷ്, പ്രമോദ് എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ നിജേഷ് തൃശൂരും പ്രമോദ് തിരുവനന്തപുരം സിബി സിഐഡിയിലും ജോലി ചെയ്തുവരികയാണ്. ഇവര്‍ക്കെതിരെ കണ്ണൂര്‍ ഐ.ജിക്ക് നടപടി സ്വീകരിക്കാന്‍ സാങ്കേതിക തടസങ്ങളുണ്ട്.

തിരഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് വകുപ്പ് തല അന്വേഷണ സംഘം മേലുദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിലെ 21പേരെ എസ്. പി രാഹുല്‍ ആര്‍. നായര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ശനിയാഴ്ച മാങ്ങാട്ടുപറമ്പ് കെ. എ. പി ബററാലിയനിലെ എസ്. ഐ കെ. രാധാകൃഷ്ണന്‍, പൊലീസുകാരായ സിജു, പ്രേമന്‍, പറങ്കോടന്‍ഷഫീര്‍ എന്നിവരെ കമാന്‍ഡന്റ് സുനില്‍ബാബുവും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ചിന് കണ്ണൂര്‍ പൊലീസ് സഹകരണ സംഘം ഓഡിറേറാറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയാണ് പൊലീസുകാര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്.

ഇതേ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ ഹരിപ്രസാദ് വോട്ടെടുപ്പ് നിര്‍ത്തിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലെ സംഘര്‍ഷം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. സുദര്‍ശനന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചത്.

keywords: Kerala, Kannur, Police, SI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم