സോളാര്‍: കണ്ണൂരില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി

Enquiry
കണ്ണൂര്‍: സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേററ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിക്കുന്ന തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജുരാധാകൃഷ്ണന്‍, സരിത, ഇടുക്കി സ്വദേശിയായ മണിലാല്‍, ഇടുക്കിയിലെ സന്തോഷ്എന്നിവരാണ് പ്രതികള്‍. കണ്ണൂരിലെ ഡോ. പി.കെ ജനാര്‍ദ്ദനന്‍, ഭാര്യാസഹോദരിമാരായ തലശേരിയിലെ രാധാമണി, രുഗ്മിണി എന്നിവരാണ് പരാതിക്കാര്‍.

2012 ജൂലായ് 31ന് ഇവരില്‍ നിന്നും ഒരുലക്ഷത്തി എണ്‍പതിനായിരം രൂപ വാങ്ങിവഞ്ചിച്ചുവെന്നാണ് കേസ്. മൊത്തം 41സാക്ഷികളാണ് കേസിലുളളത്. സോളാറില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ടമാത്തെ കുററപത്രമാണ് ഇന്നലെ സമര്‍പ്പിക്കപ്പെട്ടത്.

Keywords: Kerala, Kannur, Solar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم