എ. പി അബ്ദുളളക്കുട്ടി എം.എല്‍.എയുടെ മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനം 20ന്

കണ്ണൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷപരിഹാസവും വിമര്‍ശനം പുരട്ടിയ കൂരമ്പുകളുമായി എ. പി അബ്ദുളളക്കുട്ടി എം. എല്‍. എയുടെ മൂന്നാമത്തെ പുസ്തകം. സഖാക്കളെ പിന്നോട്ട് എന്നു പേരുളള പുസ്തകത്തിന്റെ പ്രകാശനം 20 ന് രാവിലെ പത്തരയ്ക്കു ചേമ്പര്‍ഹാളില്‍ കെ. പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാണിദാസ് എളയാവൂരിന് നല്‍കി നിര്‍വഹിക്കും.
Abdulla Kutty

അനാവശ്യസമരങ്ങളും വിവാദങ്ങളും ഉയര്‍ത്തി കേരള വികസനത്തെ പിന്നോട്ടടിപ്പിക്കുന്ന സി. പി. എം നേതാക്കള്‍ക്കെതിരെയുളള വിമര്‍ശനമാണ് സഖാക്കളെ പിന്നോട്ടെന്ന തലക്കെട്ടെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. തീവ്രപരിസ്ഥിതി വാദികളെയും വികസനവിരോധികളെയും തുറന്നുകാട്ടുന്ന 27 ലേഖനങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടെന്ന് എം. എല്‍. എ പറഞ്ഞു. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി, ചിന്തയില്‍ നിന്നു വീക്ഷണത്തിലേക്ക് എന്നീ രണ്ടു പുസ്തകങ്ങള്‍ നേരത്തെ അബ്ദുളളക്കുട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, A.P Abdulla Kutti MLA, Book, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم