സംഘചേതനയുടെ ഇരുപതാമത് നാടകം ചിത്രശലഭങ്ങൾക്കൊരു വീട് 26ന്‌

കണ്ണൂർ: സംഘചേതനയുടെ ഇരുപതാമത് നാടകം ചിത്രശലഭങ്ങൾക്കൊരു വീട് 26നു വൈകീട്ട് ആറിനു ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽനിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. സൂര്യകാന്തിപൂക്കൾ വിരിഞ്ഞുനിൽക്കുന്നഗ്രാമത്തിൽ ബീരാവു എന്ന കാളവണ്ടിക്കാരന്റെ നൻമയാണ് നാടകം പറയുന്നത്. 
പൂക്കൾ കണക്കെ ചവിട്ടിയരക്കപ്പെടുന്ന പെൺജീവിതവും നാടകം അവതരിപ്പിക്കുന്നു. സുരേഷ്ബാബു ശ്രീസ്ഥയുടേതാണ് രചന. മനോജ് നാരായണൻ സംവിധാനവും സംഗീതസംവിധാനം ഉദയകുമാർ അമലും നിർവഹിച്ചു. കരിവെളളൂർമുരളി, മുരളി കാടാച്ചിറ, പ്രമോദ് വെളളച്ചാൽ എന്നിവരാണ് ഗാനരചന. 

സംഘാടകസമിതി ഭാരവാഹികളായ എം.വി. ജയരാജൻ, ആർ. സുനിൽകുമാർ, ടി. വേണുഗോപാൽ, എം.കെ. മനോഹരൻ, ഒ.കെ. കുറ്റിക്കോൽ, നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ, സംവിധായകൻ മനോജ് നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Drama, Inauguration, Press Meet, Kannur, Kerala,

Keywords: Drama, Inauguration, Press Meet, Kannur, Nattakam, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم