പാപ്പിനിശേരിയില്‍ അവകാശത്തെ ചൊല്ലി സംഘര്‍ഷം

പാപ്പിനിശേരി: പാപ്പിനിശേരിയില്‍ വ്യാപാരിഭവന്റെ മുന്നില്‍ അവകാശത്തെ ചൊല്ലി സംഘര്‍ഷം. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേററു. പാപ്പിനിശേരിയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പിളര്‍ന്നതിനു ശേഷം വ്യാപാരഭവന്റെ അവകാശത്തെ ചൊല്ലി നസറുദ്ദീന്‍ വിഭാഗവും ഹസന്‍കോയ വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഹസന്‍കോയ വിഭാഗമാണ് പിളര്‍പ്പിനുശേഷം വ്യാപാര ഭവന്‍ നിയന്ത്രിച്ചിരുന്നത്. ഒരാഴ്ച മുമ്പ് തങ്ങളാണ് വ്യാപാരഭവന്റെ യഥാര്‍ത്ഥ അവകാശികളെന്ന് വാദിച്ചുകൊണ്ട് നസറുദ്ദീന്‍ വിഭാഗക്കാര്‍ വ്യാപാരഭവന്‍ അടച്ചുപൂട്ടി കൊടിനാട്ടിയിരുന്നു.ഇതിനെ തുടര്‍ന്ന് ഹസന്‍കോയ വിഭാഗം ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിക്ക് വ്യാപാരഭവനില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ന്നു. ഇതറിഞ്ഞെത്തിയ നസറുദ്ദീന്‍ വിഭാഗക്കാരും വ്യാപാരഭവന്‍ പരിസരം തമ്പടിച്ചതോടെയാണ് സംഘര്‍ഷമാരംഭിച്ചത്.
Pappinisery-Vyaparabavan

വാക്കേറ്റവും കൈയാങ്കളിയുമാരംഭിച്ചതോടെ സ്ഥിതി ശാന്തമാക്കാന്‍ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇടപെട്ടിട്ടും ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞു പോകാന്‍ തയ്യാറാവാതെ പരസ് പരം ഏററുമുട്ടി. സ്ഥിതി ഗതികള്‍നിയന്ത്രണാതീതമായതോടു കൂടിയാണ് പൊലീസ് ലാത്തിവീശിയത്. ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ ഇരുവിഭാഗത്തില്‍പ്പെട്ട അഞ്ചുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ നസറുദ്ദീന്‍വിഭാഗം പാപ്പിനിശേരി ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Keywords: Kerala, Kannur, Pappinisheri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم