കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കണ്ണൂര്‍ പരിപാടിയോടനുബന്ധിച്ചു നടന്ന കരിങ്കൊടി പ്രകടനത്തില്‍ പങ്കെടുക്കാത്ത പ്രവര്‍ത്തകരെ പോലും കളളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയാണെന്ന് സി. പി. എം ജില്ലാസെക്രട്ടറിയേററ് ആരോപിച്ചു.
വാഴയില്‍ വാസു, കുയ്യാലി നാരായണന്‍, എന്‍.കെ രവി, കുറേറ്യരി പുരുഷു, കോയ്യോട് ലികേഷ്, ജി.സത്യന്‍, സുരേഷ്ബാബു എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ഇതില്‍ പലരും കണ്ണൂരിലെ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തിട്ടില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.
സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. ആ ദൃശ്യങ്ങളില്‍ അറസ്റ്റു ചെയ്യപ്പെട്ട സി. പി. എം പ്രവര്‍ത്തകരുണ്ടെങ്കില്‍ അതു പുറത്തുവിടണം. കല്ലേറ് എന്ന പുകമറ ഉയര്‍ത്തി സി. പി. എം പ്രവര്‍ത്തകരെ കടന്നാക്രമിക്കാനാണ് മന്ത്രിയുടെ ശ്രമം. ഇതിന്റെ മറവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിടുകയാണെന്ന് സെക്രട്ടറിയേറ്റ് ആരോപിച്ചു.

Keywords: Kerala, Kannur, CPM, CPI, Police, jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World.
إرسال تعليق