കണ്ണൂര്‍: ബലാത്സംഗത്തിനിരയായി പ്രസവിച്ച ആദിവാസി യുവതിക്ക് ചികിത്സയ്ക്കായി കാല്‍ ലക്ഷം രൂപ നല്‍കാന്‍ മന്ത്രി പി.കെ ജയലക്ഷ്മി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ജില്ലാ പട്ടികവര്‍ഗ ഓഫീസറെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അടിയന്തിര ധനസഹായം അനുവദിച്ചത്.
കുടിയാന്‍മല അരീക്കമല ആദിവാസി കോളനിയിലെ 20 കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഒമ്പതു മാസം മുമ്പ് വീട്ടില്‍ ആരുമില്ലാത്ത ദിവസം യുവതിയുടെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന്‍ കൂനത്ത് അനീഷ്(28) യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആലക്കോട് സി. ഐ എം. എ മാത്യു പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് കോളനിക്ക് മുന്നില്‍ പൊടിമണ്ണിലാണ് കുട്ടിയെ പ്രസവിച്ചത്. ഇതു വിവാദമായതിനെ തുടര്‍ന്നാണ് ബലാത്സംഗത്തിന്റെ വിവരം അധികൃതര്‍ അറിയുന്നത്. അവിവാഹിതയായ യുവതി നേരത്തെയും ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ഉത്തരവാദി ആരാണെന്നും അന്വേഷിച്ചുവരുന്നുണ്ട്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق