സര്‍വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ തിരിഞ്ഞെടുപ്പില്‍ SFIക്ക് ജയം

കണ്ണൂര്‍: സര്‍വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ തിരിഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കു ജയം. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ്, ശ്രീകണ്ഠാപുരം എസ്.ഇ.എസ്. കോളജ്, പയ്യാവൂര്‍ കോളജ്, ഇരിട്ടി എം.ജി. കോളജ് എന്നിവടങ്ങളില്‍ മുഴുവന്‍ സീറ്റുകളും നേടിയതായി എസ്.എഫ്.ഐ. അവകാശപ്പെട്ടു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് കെ.എസ്.യുവില്‍ നിന്നും എസ്.എഫ്.ഐ. പിടിച്ചെടുത്തു. സര്‍വകലാശാല പരിധിയിലെ ഭൂരിഭാഗം കോളജുകളിലും മേജര്‍ സീറ്റുകളിലെല്ലാം എസ്.എഫ്.ഐയാണ് വിജയിച്ചത്. മാടായി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ആലക്കോട് മേരി മാതാ കോളജ് എന്നിവ കെ.എസ്.യു. പിടിച്ചെടുത്തു.
KSU-SN-College


കല്ലിക്കണ്ടി എന്‍.എ.എം കോളേജില്‍ കെ. എസ്. യു എം. എസ്. എഫ് സഖ്യം നേട്ടം കൊയ്തു. തോട്ടട ശ്രീനാരായണ കോളേജില്‍ ചെയര്‍മാന്‍, എഡിറ്റര്‍ സ്ഥാനങ്ങളൊഴികെ ബാക്കി മുഴുവന്‍ എസ്. എഫ്. ഐ നേടി.ആകെയുളള 19 കോളേജുകളില്‍ എട്ടെണ്ണത്തില്‍ തങ്ങള്‍ ഒറ്റയ്ക്കു വിജയിച്ചതായി കെ. എസ്. യു നേതാക്കള്‍ അവകാശപ്പെട്ടു.

കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ ഒമ്പതില്‍ ഏഴും ചെറുപുഴ നവജ്യോതി കോളേജില്‍ എട്ടില്‍ ആറും ചെണ്ടയാട് എം.ജി കോളേജില്‍ എട്ടില്‍ എട്ടും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോയില്‍ എട്ടില്‍ എട്ടും കെ. എസ്. യു നേടി. ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാത, കാഞ്ഞിരോട് നെഹര്‍ എന്നിവടങ്ങളാണ് കെ. എസ്.യു ആധിപത്യം പുലര്‍ത്തിയ കോളേജുകള്‍.മട്ടന്നൂര്‍ പി.ആര്‍. എന്‍. എസ്. എസ്, പയ്യന്നൂര്‍,ബ്രണ്ണന്‍ എന്നിവടങ്ങളില്‍ ഇക്കുറിയും എസ്. എഫ്.ഐ മേധാവിത്വത്തിന് ഇളക്കമേറ്റിട്ടില്ല.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم