കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിലെ റെയ്ഡിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച എന്‍. ഐ. എ. സംഘം വീണ്ടും കണ്ണൂരിലെത്തി. കഴിഞ്ഞ മാസം പന്ത്രണ്ടിന് സംഘം തെളിവെടുത്തു മടങ്ങിയതാണ്. വ്യാഴാഴ്ച വീണ്ടുമെത്തിയ സംഘം നാറാത്ത് പോയി തെളിവെടുപ്പ് നടത്തുകയുണ്ടായി. കാലത്ത് കണ്ണൂര്‍ ഡിവൈ. എസ്. പി: പി.സുകുമാരനുമായി കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് മൂന്നംഗ സംഘം നാറാത്തേയ്ക്ക് പോയത്. ഡിവൈ. എസ്. പി: വി. കെ.അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വ്യാഴാഴ്ച കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തിയത്.
കേസിന്റെ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍. ഐ. എ. സംഘം ഇന്നലെ കണ്ണൂരിലെത്തിയതെന്ന് കരുതുന്നു. എന്‍. ഐ. എയുടെ ഹൈദരാബാദിലുള്ള ആസ്ഥാനത്തു നിന്നാണ് സംഘം എത്തിയത്. കേസില്‍ ഇനി മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍. ഐ. എ. സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ 23 നാണ് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണിതീരാത്ത കെട്ടിടത്തില്‍ വച്ച് സായുധ പരിശീലനം നടത്തുകയായിരുന്ന 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വളപട്ടണം പൊലീസ് പിടികൂടിയത്.

Keywords: Kerala, Kannur, Narath case, Popular Front, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق