ഗേള്‍സ് ഹൈസ്‌കൂളിലെ ഫര്‍ണ്ണിച്ചറുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു

കണ്ണൂര്‍: പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളിലെ നിരവധിമുറികളിലെ ഫര്‍ണ്ണിച്ചറുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. പ്രധാന അധ്യാപകന്റെ മുറിയിലും തൊട്ടടുത്ത രണ്ടു മുറികളിലുമാണ് അക്രമം നടന്നത്.ഈ മുറികളിലെ മുഴുവന്‍ കസേരകളും തല്ലിതകര്‍ത്തു. പ്രധാന അധ്യാപകന്റെ മുറിയിലെയും ഓഫീസ് മുറിയിലെയും നാലു അലമാരകള്‍ തകര്‍ത്തിട്ടുണ്ട്.

ഈ അലമാരകള്‍ കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന ഫയലുകള്‍ മുഴുവന്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു. പത്തോളം കസേരകള്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. മോഷ്ടാക്കള്‍ കയറിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കമ്പ്യൂട്ടറുകളുംലാപ്പ് ടോപ്പുകളും ഉള്‍പ്പെടെ വിലപിടിച്ച വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതാണ് സാമൂഹ്യവിരുദ്ധരാണ്അക്രമത്തിന് പിന്നിലെന്ന് കരുതാന്‍ കാരണം. നേരത്തെയും ഈ സ്‌കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങള്‍ നടന്നിരുന്നു. പ്രധാന അധ്യാപകന്‍ കെ.രമേശന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Girls, school, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم