File Photo |
കഴിഞ്ഞ ഭരണസമിതി എല്‍.ഡി.എഫ് നിയന്ത്രണത്തിലുളളതായിരുന്നു. എ.ആര്‍ കോമ്പൗണ്ടില്‍ രണ്ടുകോടി ചിലവഴിച്ച് നിര്‍മിച്ച കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് നിലവിലുളളത്. പ്രസിഡന്റുകൂടിയായ ജില്ലാപൊലീസ്
ചീഫ് രാഹുല്‍ ആര്‍.നായര്‍ അറിയാതെ തീരുമാനമെടുത്തതിന്റെ പേരില്‍ സെക്രട്ടറി പി.വി രാജീവനെയും വൈസ് പ്രസിഡന്റ് എം.ഗോവിന്ദനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഭരണസമിതിയെ പിരിച്ചുവിട്ടതിനാല്‍ കഴിഞ്ഞ ഭരണ സമിതിയിലുളളവര്‍ക്ക് മത്സരിക്കാന്‍ സാധ്യമല്ല. നിലവില്‍ പൊലീസ് അസോസിയേഷനില്‍ യു.ഡി. എഫ് അനുകൂലികള്‍ക്കാണ് മുന്‍തൂക്കം.
എന്നാല്‍ എല്‍.ഡി.എഫ് അനുകൂലികളും തികഞ്ഞ വിജയപ്രതീക്ഷയിലാണുളളത്.
യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നു സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലേക്ക് വ്യാപിക്കാതിരിക്കാന്‍ അസോസിയേഷന്‍ നേതാക്കള്‍ ജാഗ്രതയിലാണ്.
Keywords: UDF, Police, Election, Kannur, Kerala, Congress, Work, Wins, Compound, Rahul R.Nayar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق