മട്ടന്നൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി കിന്‍ഫ്ര ത്വരിതഗതിയിലാക്കു
ന്നു. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിനായി യൂണിയന്‍ ബാങ്കില്‍ നിന്നും 310 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടികഴിഞ്ഞു.
നാലുവര്‍ഷത്തേക്ക് 10.4 ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുക. സംസ്ഥാനസര്‍ക്കാരാണ് കിന്‍ഫ്രയ്ക്കുവേണ്ടി ജാമ്യം നില്‍ക്കുന്നത്. രണ്ടായിരം ഏക്കര്‍ ഭൂമിയാണ് നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ 1276.03 ഏക്കര്‍ ഭൂമി ഇതിനകം ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 250 കോടി രൂപയാണ് അനുവദിച്ചത്. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവല്പ് മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര) വഴിയാണ് ഈ വായ്പയും അനുവദിച്ചത്. മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കേണ്ട 783 ഏക്കറിനു വേണ്ടിയാണ് യൂണിയന്‍ ബാങ്ക് മാത്രം 310കോടി രൂപ നല്‍കുന്നത്.
രണ്ടരവര്‍ഷത്തെ മൊറട്ടോറിയം അടക്കമാണ് നാലുവര്‍ഷത്തെക്ക് വായ്പ അനുവദിക്കുന്നത്. ഇതിനായി നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രയുമായി ധാരണയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ആറുമാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പദ്ധതിക്ക് ഗതിവേഗമുണ്ടായിരിക്കുകയാണ്. റണ്‍വെ നിര്‍മാണ നടപടികള്‍അടുത്തമാസം ആരംഭിക്കും. എട്ടുകമ്പിനികള്‍ ഇതിനായി താത്പര്യപത്രം സമര്‍പിച്ചിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറോടെ പൂര്‍ണ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Keywords: Kannur, Kerala, KINFRA, Runway, Airport, Bank, Govt., Fast Track, devolepment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق