ചക്കരക്കല്‍: ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് വയോധിക മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഉച്ചുളിക്കുന്ന് മെട്ടയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ കൂലോത്തുംകണ്ടി ഹൗസില്‍ ദേവകി (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മാമ്പ, ആനേനിമെട്ട, തലമുണ്ട എന്നിവിടങ്ങളില്‍ കുറുക്കന്റെ പരാക്രമങ്ങളുണ്ടായത്.
കുറുക്കന്റെ പരാക്രമത്തില്‍ സാരമായി പരിക്കേറ്റ ദേവകി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. തലമുണ്ട കൊല്ലക്കുന്നുമ്മല്‍ കുഞ്ഞമ്പു(75), ഭാര്യ ശാരദ(63), മാമ്പ വലിയവീട്ടില്‍ നാണി(60), ആനേനിമെട്ട കണ്ണിയത്ത് കുഞ്ഞമ്പു(70), കണ്ണിയത്ത് കുഞ്ഞിരാമന്‍(60), പുലയങ്കണ്ടി റുഖിയ(55), കൊവ്വല്‍ അബ്ദുല്‍ റസാഖ്(32), വലിയ വീട്ടില്‍ നാരായണി(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിക്കവര്‍ക്കും കാലിനും കൈക്കുമാണ് പരിക്ക്.
രണ്ടു കുറുക്കന്‍മാരാണ് നാട്ടില്‍ ഭീതി വിതച്ച് പരാക്രമം നടത്തിയത്. ഇതില്‍ ഒന്നിനെ നാട്ടുകാര്‍ ഉച്ചയോടെ അടിച്ചുകൊന്നിരുന്നു. ദേവകി വീടിനു പുറത്ത് നില്‍ക്കുമ്പോഴാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. രാജന്‍, രമേശന്‍, കാര്‍ത്ത്യായനി, രാധ എന്നിവരാണ് ദേവകിയുടെ മക്കള്‍.
Keywords: Kerala, Kannur, Chakkarackal, Dog, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق