ചക്കരക്കല്‍: ഭ്രാന്തന്‍ കുറുക്കന്‍ കടിച്ച് വൃദ്ധ കൊല്ലപ്പെടാനിടയായ സംഭവം അഞ്ചരക്കണ്ടി ചക്കരക്കല്‍ മേഖലയിലെ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി. ചക്കരക്കല്ലിനു സമീപം ഉച്ചുളിക്കുന്ന് മെട്ടയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ ചാക്കണ്ടി പ്പൊയിലില്‍ പുറത്തുംകണ്ടി വീട്ടില്‍ ദേവകിയാ(80)ണ് ദാരുണമായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീടിനു മുന്നില്‍ വച്ചാണ് ദേവകിയെ ഭ്രാന്തന്‍കുറുക്കന്‍ കടിച്ചുകീറിയത്. കഴുത്തില്‍ ആഴത്തില്‍ കടിച്ചതാണ് മരണകാരണം. മുഖവും കൈകാലുകളുമടക്കം ദേവകിയുടെ ശരീരമാസകലം കുറുക്കന്‍ കടിച്ചുകീറി. തനിച്ചു താമസിക്കുന്ന ദേവകിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ കുറുക്കന്‍ ഇവരെ ആക്രമിക്കുന്നതാണ് കണ്ടത്. കുറുക്കനെ ഓടിച്ച ശേഷം ഇവര്‍ ദേവകിയെ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ദേവകിയുടെ മൃതദേഹം ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ദേവകിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി അടിയന്തിര ധനസഹായം അനുവദിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസി. ചന്ദ്രന്‍ കല്ലാട്ട്, മുണ്ടേരിഗ്രാമപഞ്ചായത്ത് പ്രസി. സി. ശ്യാമള തുടങ്ങിയവര്‍ ദേവകിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തലമുണ്ട, ആനേനി മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മറ്റു ഒന്‍പതുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റത്. ഇതില്‍ പുലയന്‍കണ്ടി റുഖിയ(50) നാരായണി(64)തലമുണ്ട കൊല്ലക്കുന്നില്‍ ശാരാദ(63) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വലിയവീട്ടില്‍ നാണി(55) കണ്ട്യത്ത് കുഞ്ഞമ്പു(73) കണ്ട്യത്ത് കുഞ്ഞിരാമന്‍(60) കൊവ്വല്‍ അബ്ദുള്‍ റസാഖ്, സരോജിനി(60) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുളളവര്‍ക്ക് അഞ്ചരക്കണ്ടി, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടായിരം രൂപ അടിയന്തിര ചികിത്സാസഹായമായി അനുവദിച്ചു.

Keywords: Kerala, Kannur, Mad, Fox, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق