കണ്ണൂര്‍: സ്റ്റേറ്റ്ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ ശാഖയില്‍ നിന്ന് രണ്ടുകോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ മുന്മാനേജര് വി. വിനയചന്ദ്രനെ ബാങ്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തിങ്കളാഴ്ച രാവിലെയാണ് വളപട്ടണം സി.ഐ പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിനയചന്ദ്രനെ പുതിയതെരു എസ്.ബി.ടി ശാഖയില്‍ കൊണ്ടുവന്നത്. വിനയചന്ദ്രന് ഇവിടെ മാനേജരായ കാലത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് വിനയചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്.
Keywords: Kerala, Kannur, SBT, Manager, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق