പെരളശേരി: തലയ്ക്കു മുറിവേറ്റ മധ്യവയസ്കന് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മക്രേരിയിലെ മാണിക്കോത്ത് ദിവാകര(49) നാണ് മക്രേരി ശ്രീനാരായണ വായനശാലയ്ക്കു സമീപമുളള ഓവുചാലിലെ സ്ളാബില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മരിച്ചത്. മക്രേരിയിലെ മാണിക്കോത്ത് പുതിയ പുരയില്‍ രാജന് തളളിയിട്ടതിനെ തുടര്‍ന്നാണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ദിവാകരന് മരിക്കാനിടയായതെന്ന് ആരോപിച്ച്ബന്ധുക്കള്‍ ചക്കരക്കല്‍ പൊലീസില്‍ പരാതി നല്കി. രാജനെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയി.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. ഉടന്‍ നാട്ടുകാര്‍ ദിവാകരനെ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ ന്യൂറോസര്ജന് ഇല്ലാത്തതിനാല്‍ കണ്ണൂര്‍ എ.കെ.ജിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ആറരയോടെയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതനായ രൈരുവിന്റെയും നാരായണിയുടെയും മകനാണ്. ശ്യാമളയാണ് മരിച്ച ദിവാകരന്റെ ഭാര്യ. മക്കള്‍: ദീപേഷ്, ആതിര.
സഹോദരങ്ങള്‍: പത്മനാഭന്, പത്മിനി, ചന്ദ്രി, ചന്ദ്രന്.

Keywords: Kerala, Kannur, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق