കണ്ണൂര്‍: ജില്ലയിലെ വിശാല ഐ ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന സുധാകര വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് ഐ ഗ്രൂപ്പിന്റെ കോട്ടകൊത്തളങ്ങളില്‍ എ വിഭാഗം ഇരച്ചുകയറി. സുധാകരന്റെ ജന്മഗൃഹംസ്ഥിതി ചെയ്യുന്ന കടമ്പൂര്‍ ഉള്‍പ്പെടുന്ന ധര്‍മ്മടം നിയസസഭാ മണ്ഡലമടക്കം എ വിഭാഗം നേടി. മഹ്‌റൂഫ് പിണറായിയാണ് ഇവിടെ നിന്ന് ജയിച്ചത്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായ ഹാരിസിന് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കണ്ണൂര്‍ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പില്‍ വിശാല ഐ ഗ്രൂപ്പ് പ്രതിനിധിയായ റിജില്‍ മാക്കുറ്റി ജില്ലാപ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എതിരാളിയും എ ഗ്രൂപ്പുകാരനായ ഒ. കെ. പ്രസാദാണ് വൈസ് പ്രസിഡന്റ്. ഏഴ് അസംബ്‌ളി മണ്ഡലങ്ങളില്‍ നാലെണ്ണം എയും മൂന്നെണ്ണം ഐയും നേടി. നേരത്തെ ഇരിക്കൂര്‍ ബ്‌ളോക്ക് മാത്രമുണ്ടായിരുന്ന എ ഗ്രൂപ്പ് ഇക്കുറി തളിപ്പറമ്പ്, പേരാവൂര്‍, ധര്‍മ്മടം എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഐ യില്‍ നിന്ന് പിടിച്ചെടുത്തു. അഴീക്കോട് മണ്ഡലത്തില്‍ വിശാല ഐ ഗ്രൂപ്പിലെ പടലപ്പിണക്കം വിമത സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കലാശിച്ചു. വിശാല ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായ റഷീദ് ചാലാടിനെ രണ്ടു വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഇതേ ഗ്രൂപ്പിലെ പി. കെ രാഗേഷ് നിര്‍ത്തിയ രാഹുല്‍ കായക്കൂലാണ് ജയിച്ചത്.
ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലും എ ഗ്രൂപ്പ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. ആകെ എട്ടു ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ നാലെണ്ണം എയും മൂന്നെണ്ണം ഐയും നേടിയപ്പോള്‍ എസ്. സി, എസ്. ടി സംവരണ സീറ്റില്‍ മുരളി വിഭാഗം ജയിച്ചു.
കെ. കമല്‍ ജിത്ത്, എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃതരാമകൃഷ്ണന്‍, ജൂബിലിചാക്കോ, രഞ്ജിത്ത് ടി. സി ( എ) സുധീഷ് മുണ്ടേരി, കെ. ബിനോജ്, കെ.വിജയന്‍ ( ഐ) അനീഷ്യ (മുരളി) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരായത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ബൂത്ത് തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 2,627 പ്രതിനിധികളാണ് ലോകസഭാ മണ്ഡലത്തില്‍ വോട്ടുചെയ്തത്.
മട്ടന്നൂര്‍ മഹാദേവ ഹാള്‍, തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ്, കണ്ണൂര്‍ ഡി.സി.സി ഓഫീസ് എന്നിവടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. പോണ്ടിച്ചേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ദൊരൈയാണ് മുഖ്യവരണാധികാരി.
Mehroof Eruvitty |

Keywords: Kerala, Kannur, Youth congress, election, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق