കണ്ണൂര്‍: ഡിവൈ.എസ്.പി പി സുകുമാരനെതിരേ പോസ്റ്റര്‍ പതിച്ചപോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസ് ഭീകരതയ്‌ക്കെതിരേ പ്രതിഷേധം എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രകടനം. ചൊവാഴ്ച രാവിലെ പത്തരയോടെ ചേമ്പര്‍ഹാള്‍ പരസിരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പോലിസ് നശിപ്പിച്ച പോസ്റ്ററുകള്‍ വഴിയോരത്ത് വ്യാപകമായി പതിച്ചായിരുന്നു പ്രകടനം നടത്തിയത്. പ്രകടനം നഗരസഭാഓഫിസ് പരിസരത്തെത്തിയപ്പോള്‍ ടൗണ്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് ബസ്സില്‍ കയറ്റി ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നീടിവരെ ജാമ്യത്തില്‍ വിട്ടു. പ്രതിഷേധ പ്രകടനത്തിന് ഡിവിഷന്‍ പ്രസിഡന്റ് അഫ്‌സല്‍ കക്കാട്, സെക്രട്ടറി സി എച്ച് ലുഖ്മാന്‍, ജാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡിവൈ.എസ്.പി. പി സുകൂമാരനെതിരെ പോസ്റ്റര്‍ പതിച്ചു പ്രതിഷേധ പ്രകടനം നടത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലിസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പോപുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ആരോപിച്ചു. കണ്ണൂര്‍ ഐ.ജി. ഓഫിസിനു മുന്നില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്‌റവര്‍ത്തകര്‍ ദിവസങ്ങളായി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചും ഫുട്ബാള്‍ കളിച്ചും പോലിസിനെ വെല്ലു വിളിച്ച് നടത്തുന്ന സമരം കയ്യും കെട്ടി നോക്കിനില്‍ക്കുന്നവര്‍, ജനാധിപത്യ രീതിയില്‍ സമരം നടത്തുന്ന പോപുലര്‍ ഫ്രണ്ടിനെതിരെ നടത്തുന്ന വിവേചനപരമായ സമീപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. യോഗത്തില്‍ കെ പി തസ്‌നീം അധ്യക്ഷത വഹിച്ചു. സി എം നസീര്‍, താഹ തങ്ങള്‍, ജാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, DYSP, Popular Front, poster, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق