കണ്ണൂര്‍: യുവജന-വിദ്യാര്‍ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പെടുത്തി നാടുകടത്താനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. സംഘടനകള്‍ ഐ.ജി. ഓഫീസ് പരിസരത്തു പന്തല്‍കെട്ടി നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹം തിങ്കളാഴ്ച നാലാം ദിവസത്തിലേക്ക് കടന്നു. ഒ.കെ. വിനീഷ്, എം. ഷാജര്‍, സി. മനീഷ് എന്നിവരെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ദുരുപയോഗിച്ചു ജില്ലയില്‍നിന്നു നാടുകടത്താനുള്ള പോലീസ് നീക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.
ഞായറാഴ്ച സി.പി.എം. കേന്ദ്രകമ്മിറ്റിഅംഗം പി.കെ. ശ്രീമതി സമരപന്തലിലെത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയാതെ ഇത്തരത്തിലൊരും നാടുകടത്തല്‍ ഉത്തരവ് ഉണ്ടാവില്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ഇത്തരം ഒരു നിര്‍ദേശം നല്‍കിയില്ലെന്ന് തേെന്റടമുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രി ജനങ്ങളോട് തുറന്നു പറയണം. യുവജന -വിദ്യാര്‍ഥി നേതാക്കളെ നാടുകടത്താന്‍ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി സാമുദായിക നേതാക്കള്‍ക്കു മുന്നില്‍ മുട്ടുമടക്കുകയാണെന്നും പി.കെ. ശ്രീമതി പരിഹസിച്ചു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം എം.വി. രാജീവന്‍ അധ്യക്ഷത വഹിച്ചു. പി. ജയരാജന്‍, കെ.കെ. ശൈലജ, എന്‍. മാധവന്‍, ആര്‍. പാര്‍വതിദേവി, ടി.പി. ബിനീഷ്, സരിന്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. താവക്കര സ്‌കൂളിനു മുന്നില്‍ പന്തല്‍കെട്ടി കസേരകളിട്ടാണു സമരം നടത്തിയത്.

Related News:
ഗുണ്ടാലിസ്റ്റ്: സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പി
Keywords: Kannur, Kerala, CPM, DYFI, P.K. Sreemathi, Chief Minister, Students, SFI, Kannur News, Kannur Vartha, Sreemathi against gunda list, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق