ഗുണ്ടാലിസ്റ്റില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറിയെയും ബി.ജെ.പിക്കാരെയും ഉള്‍പ്പെടുത്തുന്നു

കണ്ണൂര്‍: ജില്ലയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ഗുണ്ടാലിസ്റ്റ് പൊലീസ് വിപുലീകരിക്കുന്നു. കെ. എസ്. യു ജില്ലാ സെക്രട്ടറിയെയും മൂന്ന് ബി.ജെ. പി പ്രവര്‍ത്തകരെയുമാണ് പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കെ. എസ്.യു ജില്ലാ സെക്രട്ടറി നിധീഷ് ചാലാട്, ബി.ജെ.പി പ്രവര്‍ത്തകരായ താവക്കരയിലെ പി. പി രാഹുല്‍, കാനത്തൂരിലെ ഒ.വി പ്രശാന്ത്, തെക്കന്‍മണലിലെ കിഷോര്‍ എന്നിവരെയാണ് ഗുണ്ടാലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
KSU

രാഷ്ട്രീയ സംഘട്ടനമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. ഇവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

BJPഎസ്. പി ഐജിക്ക് റിപ്പോര്‍ട്ടു നല്‍കിയാല്‍ ഇവരോട് വിശദീകരണമാവശ്യപ്പെടും. ഇതിനു ശേഷം ഐജി നാടുകടത്തല്‍ നടപടി സ്വീകരിക്കും. ഡി.വൈ. എഫ്. ഐ എസ്. എഫ്. ഐ നേതാക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കെ. എസ്. യു, ബി.ജെ.പി പ്രവര്‍ത്തകരും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

യുവജന വിദ്യാര്‍ത്ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്താനുളള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ സംഘടനകള്‍ ഐ.ജി ഓഫീസ് പരിസരത്ത് പന്തല്‍കെട്ടി നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹം ഇന്നലേക്ക് രണ്ടാംദിവസം പിന്നിട്ടു.

കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. സമരം നടത്തിയ അഞ്ഞൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.വി രാജേഷ് എം. എല്‍. എ, എ. എന്‍ ഷംസീര്‍, പി.പി ദിവ്യ, പി.കെ ശബരീഷ്, ഷാജര്‍, ഒ.കെ ബിനീഷ്, ബിനോയ് കുര്യന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ ഐജി ഓഫീസിലേക്ക് പ്രകടനം നടത്തല്‍, ഗതാഗതം തടസപ്പെടുത്തല്‍, റോഡ് ഉപരോധിച്ച് സഞ്ചാര സ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ വകുപ്പു പ്രകാരമാണ് കേസെടുത്തത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറിയേറ്റംഗം ഒ.കെ വിനീഷ് പൊലീസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കഴിഞ്ഞ ദിവസം മറുപടി നല്‍കി. ഐ.ജി ജോസ് ജോര്‍ജ് അവധിയായതിനാല്‍ ഓഫീസിന്റെ ചുമതലയുളള ജൂനിയര്‍ സൂപ്രണ്ട് പ്രഭാകരനാണ് വിനീഷ് മറുപടി നല്‍കിയത്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഷാജര്‍, സി.മനീഷ് എന്നിവര്‍ അടുത്ത ദിവസം തന്നെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. ജില്ലാസെക്രട്ടറിയും മൂന്ന് ബി.ജെ.പിക്കാരെയും ഉള്‍പ്പെടുത്തുന്നു

രാഷ്ട്രീയ സംഘട്ടനമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. ഇവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എസ്. പി ഐജിക്ക് റിപ്പോര്‍ട്ടു നല്‍കിയാല്‍ ഇവരോട് വിശദീകരണമാവശ്യപ്പെടും. ഇതിനു ശേഷം ഐജി നാടുകടത്തല്‍ നടപടി സ്വീകരിക്കും. ഡി.വൈ. എഫ്. ഐ എസ്. എഫ്. ഐ നേതാക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കെ. എസ്. യു, ബി.ജെ.പി പ്രവര്‍ത്തകരും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

യുവജന വിദ്യാര്‍ത്ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്താനുളള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ സംഘടനകള്‍ ഐ.ജി ഓഫീസ് പരിസരത്ത് പന്തല്‍കെട്ടി നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹം ഇന്നലേക്ക് രണ്ടാംദിവസം പിന്നിട്ടു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. സമരം നടത്തിയ അഞ്ഞൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.വി രാജേഷ് എം. എല്‍. എ, എ. എന്‍ ഷംസീര്‍, പി.പി ദിവ്യ, പി.കെ ശബരീഷ്, ഷാജര്‍, ഒ.കെ ബിനീഷ്, ബിനോയ് കുര്യന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ ഐജി ഓഫീസിലേക്ക് പ്രകടനം നടത്തല്‍, ഗതാഗതം തടസപ്പെടുത്തല്‍, റോഡ് ഉപരോധിച്ച് സഞ്ചാര സ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ വകുപ്പു പ്രകാരമാണ് കേസെടുത്തത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറിയേറ്റംഗം ഒ.കെ വിനീഷ് പൊലീസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കഴിഞ്ഞ ദിവസം മറുപടി നല്‍കി. ഐ.ജി ജോസ് ജോര്‍ജ് അവധിയായതിനാല്‍ ഓഫീസിന്റെ ചുമതലയുളള ജൂനിയര്‍ സൂപ്രണ്ട് പ്രഭാകരനാണ് വിനീഷ് മറുപടി നല്‍കിയത്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഷാജര്‍, സി.മനീഷ് എന്നിവര്‍ അടുത്ത ദിവസം തന്നെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും.

Keywords: Kerala, Kannur, KSU, BJP, Police, criminal, case, list, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم