സോളാര്‍തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സോളാര്‍തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
M-V-Govindan

ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നവരെ ഇടതുമുന്നണി സമരരംഗത്തുണ്ടാകും.കേരളരാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധ: പതിച്ചു. ഇതിനു ഒന്നിനും കൊളളാത്ത കെ. പി.സി.സി പ്രസിഡന്റ് പിന്തുണനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനര്‍ട്ടിനെ മാറ്റിനിര്‍ത്തി ബിജുരാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തട്ടിപ്പ് സംഘത്തിനു കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ജനങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുളള പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌റ്റേഡിയംകോര്‍ണറില്‍ നിന്നും പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ കലക്ടറേറ്റ് കവാടത്തിനു മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് തടഞ്ഞു. സി. പി. ഐ ജില്ലാസെക്രട്ടറി സി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍, എം.വി ജയരാജന്‍, കെ. പി സഹദേവന്‍, വി. രാജേഷ് പ്രേം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Solar case, M.V Govindan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم