ടി. പി രക്തസാക്ഷിത്വദിനാചരണം: ഒഞ്ചിയത്തേക്കുളള ഒഴുക്ക് തടയാന്‍ CPM

കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവ് ടി. പി ചന്ദ്രശേഖരന്റെ ഒന്നാംരക്തസാക്ഷിത്വദിനാചരണം നാളെ ഒഞ്ചിയത്തു നടക്കുന്ന പശ്ചാലത്തലത്തില്‍ കണ്ണൂരിലെ സി. പി. എം കേന്ദ്രങ്ങളില്‍ പ്രതിരോധം ശക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രക്തസാക്ഷിത്വദിനാചരണപരിപാടിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലും പങ്കെടുക്കരുതെന്ന് നേതൃത്വം കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 87ല്‍ എം.വി. രാഘവനെ പുറത്താക്കിയതിനു സമാനമായ മുന്നൊരുക്കങ്ങളാണ് ടി. പി രക്തസാക്ഷിത്വദിനാചരണ പരിപാടിയുമായി ബന്ധപ്പെട്ട് സി.പി.എം സ്വീകരിക്കുന്നത്.
T.P Chandrashekaran


സി. എം.പിയിലേക്കുളള ഒഴുക്ക് തടയുന്നതിനായി ഓരോ പാര്‍ട്ടി അംഗത്തെയും ബോധവത്കരണത്തിലൂടെ സജ്ജമാക്കിയതുപോലെ ആര്‍. എം.പിക്കെതിരെ ശക്തമായ ആശയപ്രചരണമാണ് താഴെത്തട്ടില്‍ നടത്തുന്നത്.

എങ്കിലും ഒഞ്ചിയത്തു നടക്കുന്ന ടി. പി അനുസ്മരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന. പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവരും വിവിധ വിഷയങ്ങളില്‍ അഭിപ്രായഭിന്നത പുലര്‍ത്തുന്നവരും ആശയപരമായി വിയോജിപ്പു തുടരുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഡി.വൈ. എഫ്. ഐ, പുരോഗമനകലാസാഹിത്യസംഘം എന്നീ സംഘടനകളില്‍ നിന്നും ഒഞ്ചിയത്തേക്ക് ഒഴുക്കുണ്ടായേക്കും. പാര്‍ട്ടിഉരുക്ക് ചട്ടക്കൂട് മറികടന്നുകൊണ്ട് ഒഞ്ചിയത്ത് രക്തസാക്ഷിത്വദിനാചരണ പരിപാടിയില്‍ പങ്കെടുക്കുന്നവരെ വിശദീകരണം പോലും ചോദിക്കാതെ അംഗത്വത്തില്‍ നിന്നും മറ്റു ഉത്തരവാദിത്വങ്ങളില്‍ നിന്നും കൈയ്യോടെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്.

കര്‍ശനമുന്നറിയിപ്പുണ്ടായിട്ടും പാര്‍ട്ടി വിലക്ക് മറികടക്കുന്നവരോട് യാതൊരുവിധ സൗമനസ്യവും കാണിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഒഞ്ചിയത്തെത്തുന്ന കണ്ണൂരിലെ പാര്‍ട്ടി സഖാക്കളെ കുറിച്ച് കൃത്യമായവിവരം നല്‍കാനുളള രഹസ്യസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴിന് കണ്ണൂരില്‍ നടക്കുന്ന ടി. പി അനുസ്മരണ ചടങ്ങിലും പങ്കെടുക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കുണ്ട്. ടി. പി ചന്ദ്രശേഖരന്‍ അനുസ്മരണ സമിതിയാണ് ഏഴിന് വൈകിട്ട് നാലിന് സ്‌റ്റേഡിയം കോര്‍ണറില്‍ അനുസ്മരണ പരിപാടി നടത്തുന്നത്. ബര്‍ലിന്‍കുഞ്ഞനന്തന്‍നായര്‍, എന്‍. പ്രഭാകരന്‍, കെ. പി സേതുനാഥ്, ഉമേഷ് ബാബു കെ.സി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Kerala, Kannur, T.P Chnadrashekaran, Anniversary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم