ഭര്‍തൃമതിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസ്: പ്രതിക്ക് 12 വര്‍ഷം കഠിന തടവ്

തലശ്ശേരി: ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിട്ടി ഉളിക്കല്‍ വയത്തൂരിലെ യുവതി രാത്രിയില്‍ വീട്ടിനകത്ത് അതിക്രമിച്ചു കടന്ന് മാനഭംഗപെടുത്തിയ കേസിലെ പ്രതി വയത്തൂര്‍ സ്വദേശി കൂട്ടായി സന്തോഷി(38)നെയാണ് തലശ്ശേരി അതിവേഗ കോടതി മൂന്ന് ജഡ്ജി വി.കെ. പ്രകാശ്ബാബു കഠിന തടവിന് പിഴയൊടുക്കാനും ശിക്ഷിച്ചത്.
Surrendered, Jail Kannur

ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും 450 വകുപ്പ് പ്‌റകാരം അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ നിസ്സാരമായി കാണാനാവില്ലെന്നും പ്രതി കഠിന ശിക്ഷഅര്‍ഹിക്കുന്നതായും കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

2006 മെയ് മാസത്തില്‍ രാത്രി എട്ടു മണിയോടെ യുവതിയുടെ വീട്ടില്‍ അയല്‍വാസിയായ പ്രതി അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.സി. അംജദ് മുനീര്‍ ഹാജരായി.

Keywords: Kerala, Kannur, Case, 12 year, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم