കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശ്രീജ രാജിവയ്ക്കും

കണ്ണൂര്‍: നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം എം. സി ശ്രീജ വെള്ളിയാഴ്ച രാജിവയ്ക്കും. രാജിക്കത്ത് കോണ്‍ഗ്രസ് നഗരസഭാ പാര്‍ലിമെന്ററി പാര്‍ട്ടി കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ അടിയന്തിരയോഗം ഡി.സി.സി ഓഫീസില്‍ നടക്കും. യോഗത്തിനു ശേഷം രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് വെള്ളിയാഴ്ച തന്നെകൈമാറും.
M.C Sreeja, Kannur municipal chairperson


രണ്ടരവര്‍ഷം വീതം കോണ്‍ഗ്രസും ലീഗും നഗരസഭാഭരണം പങ്കുവയ്ക്കാനുളള മുന്നണി ധാരണ അനുസരിച്ചാണ് ശ്രീജ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കുന്നത്. ആദ്യ ഊഴം ലഭിച്ച ശ്രീജ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാലാവധി നീട്ടിത്തരണമെന്ന ആവശ്യവുമായി ലീഗ് നേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുകൂലമായ നിലപാടുണ്ടായില്ല.

മുന്നണിധാരണപ്രകാരം എത്രയും പെട്ടെന്ന് ചെയര്‍പേഴ്‌സണ്‍ പദവി കൈമാറണമെന്ന് മുസ്ലീം ലീഗ് നേതൃത്വം കണ്ണൂര്‍ ഡി.സി.സിക്ക് കത്തു നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എം.സി ശ്രീജയോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.അതേ സമയം അടുത്ത ചെയര്‍പേഴ്‌സണ്‍ ആരാകണമെന്ന കാര്യത്തില്‍ ലീഗിനകത്ത് ചൂടേറിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുളള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദിനാണ് മുന്‍തൂക്കം.

നേരത്തെ ജില്ലാപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച റോഷ്‌നി തന്നെ ചെയര്‍പേഴ്‌സണ്‍ പദവി കൈക്കാര്യം ചെയ്യണമെന്നാണ് ലീഗ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. സി. സീനത്ത്, മുന്‍ചെയര്‍പേഴ്‌സണ്‍ ടി.കെ നൂറുന്നിസ എന്നിവരുടെ പേരുകളും ജില്ലാനേതൃത്വത്തിന്റെ പരിഗണനാപട്ടികയിലുണ്ട്. നിലവില്‍ നഗരസഭാ വൈസ് ചെയര്‍മാനായ ലീഗിലെ സി.സമീറും വെള്ളിയാഴ്ച രാജിവെച്ചേക്കും.

കോണ്‍ഗ്രസിലെ ടി. ഒ മോഹനന്‍ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് വന്നേക്കുമെന്നാണ് വിവരം. മോഹനനോടൊപ്പം കൗണ്‍സിലര്‍ ജയസൂര്യയും സാദ്ധ്യതാപട്ടികയിലുണ്ട്.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم