കണ്ണൂര്‍: ടൗണ്‍പൊലിസ് സ്‌റ്റേഷനു നേരെ അക്രമം നടത്തി മുങ്ങിയ യുവാവിനെ എസ്. ഐയും സംഘവും മംഗലാപുരത്ത് വച്ച് പിടികൂടി. പാപ്പിനിശേരി പയഞ്ചിറയിലെ കക്കയം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹനീഫയെയാ(26) ടൗണ്‍ എസ്. ഐ സനല്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്.
നാട്ടില്‍ മത്സ്യവ്യാപാരിയായിരുന്ന ഹനീഫ മംഗലാപുരത്ത് പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം എട്ടിന് രാത്രിയാണ് പൊലിസ് സ്‌റ്റേഷനുനേരെ അക്രമം നടത്തി ബൈക്കില്‍ രക്ഷപ്പെട്ടത്.
ഹനീഫയുടെ സുഹൃത്തിനെ മദ്യപിച്ചതിന് പൊലിസ് പിടികൂടിയിരുന്നു. സുഹൃത്തിനെ പൊലിസ് ജാമ്യത്തില്‍ വിട്ടയക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ സ്‌റ്റേഷനും എസ്. ഐയുടെ ജീപ്പിനും കല്ലെറിഞ്ഞത്. ഇതിനെ തുടര്‍ന്ന് സ്‌റ്റേഷന്റെയും ജീപ്പിന്റെയും ഗ്ലാസുടഞ്ഞിരുന്നു.

Keywords: Kerala, Kannur, Police, arrested, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق