കണ്ണൂര്‍: ക്ഷേത്ര കലകളും ആചാരനുഷ്ഠാനങ്ങളും പരിശീലിപ്പിക്കുന്നതിനായി അക്കാദമി സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നുമലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ.ചന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ ചന്ദ്രന് കണ്ണൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വലിയ ഭാരമുള്ള ചുമതലയാണ് തന്നില്‍ വന്നുചേര്‍ന്നിരിക്കുന്നത്.
സാമ്പത്തിക പരാധീനതകളാല്‍ ബുദ്ധിമുട്ടുന്ന നിരവധിക്ഷേത്രങ്ങളിലാണ് മലബാറിലുള്ളത്. നിരവധി ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മാസങ്ങളും വര്‍ഷങ്ങളുമായി കുടിശ്ശികയായികിടക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്.
കൂട്ടായ്മയില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ആത്മാര്‍ത്ഥതയോടെ ക്ഷേത്രരവിശ്വാസികള്‍ക്ക് സഹായകരമായ രീതിയില്‍ ക്ഷേത്രങ്ങള്‍ സജ്ജീകരിക്കുകയെന്നതിനാണ് പുതിയസമിതിയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണപരിപാടി പ്രൊഫ.എ.ഡി.മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.പി.നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. പി.രാമകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി. വിവിധ സംഘടനകള്‍ക്കുവേണ്ടി പൊന്നാടയണിച്ചു. എ.പ്രദീപ്കുമാര്‍, അഡ്വ.കെ.സി.ഗണേശന്‍, എം.കെ.വിനോദ്, പി.ടി.സുഗുണന്‍, കെ.സുരേന്ദ്രന്‍, എ.പ്രദീപ്കുമാര്‍, കെ.സുകുമാരന്‍, വി.വി.നാരായണവാര്യര്‍, അഡ്വ.ടി.ഒ.മോഹന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.പി.മുരളി സ്വാഗതവും ശിവദാസന്‍ കരിപ്പാല്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق