കണ്ണൂര്‍: കഴിഞ്ഞ ദിവസം പരിശീലന ക്യാമ്പില്‍ റെയ്ഡ് നടത്തി പിടിയിലായ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ മേയ് മൂന്നു വരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ്സ് മജിസ്‌ട്രേട്ട് ടി.പി.അനില്‍ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളാണിവര്‍. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ. എസ്.പി: പി.സുകുമാരനാണ് ശനിയാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കിയത്. തിങ്കളാഴ്ച പൊലീസ് കോടതിയില്‍ നിന്ന് വിട്ടുകിട്ടിയ ശേഷം ഇവരെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി.
ശിവപുരം പുതിയ വീട്ടില്‍ പി.വി.അബ്ദുള്‍അസീസ് (30), ഏച്ചുര്‍ അയിഷ കോട്ടേജ് പി.സി. ഫഹദ് ( 27 ) മുഴപ്പിലങ്ങാട് ആയിഷാ ഹൗസില്‍ പി. ജംഷീര്‍ (20), മുഴപ്പിലങ്ങാട് പുതിയപുരയ്ക്കല്‍ അബ്ദുസമദ് (28), തോട്ടട കിഴുന്ന കാഞ്ഞങ്ങാട് പള്ളിക്കടുത്ത ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംമ്‌റീദ് (25), തലശ്ശേരി പുരക്കായി വീട്ടില്‍ നൗഫല്‍ (23), മുഴപ്പിലങ്ങാട് ബൈത്തുല്‍ റാഹയില്‍ സി. റിയാസ് (23), എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഒന്നാം പ്രതിയായ അബ്ദുല്‍ അസീസ് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അശ്വിനികുമാര്‍ വധക്കേസില്‍ പ്രതിയാണ്. ജംഷീറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് സിഡികളും ലഘുലേഖകളും പിടികൂടിയിരുന്നു. പി.സി. ഫഹദ് ചക്കരക്കല്ലില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്.
നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലീസ് റെയ്ഡ് നടത്തിയത്. 21 പേരെ രണ്ട് നാടന്‍ ബോംബും ഒരു വാളും സഹിതം സംഭവ സ്ഥലത്തു വച്ചു പിടികൂടിയിരുന്നു. പിന്നീട് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലും പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തു.

Keywords: Kerala, Kannur, Popular Front, Arrest, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق