കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിക്കു ഹഡ്‌കോയുടെ ജപ്തി ഭീഷണി. ഹഡ്‌കോയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നടപടിക്കൊരുങ്ങുന്നത്. ഹഡ്‌കോ നല്‍കിയ പരാതിയുടെ മേല്‍ പരിയാരത്തിന് നല്‍കിയ കടവും പലിശയും ഈടാക്കാന്‍ കൊച്ചിയിലെ ഡെബ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. 1995-96 കാലഘട്ടത്തിലെടുത്ത 46.5 കോടി രൂപയുടെ വായ്പ പലിശയും പിഴപ്പലിശയുമായികൂടിച്ചേര്‍ന്ന് 658 കോടി രൂപയായിരിക്കുകയാണ്.
പിന്നീടുവന്ന ഭരണസമിതികള്‍ പലിശ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് പരിയാരം ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് പരിയാരത്തിന് വീണ്ടുമൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദായ നികുതി കുടിശികയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. നിലവില്‍ സാമ്പത്തിക ബാധ്യതകളേറെയുള്ള പരിയാരത്തിന് 658 കോടി എന്ന വലിയ തുക കത്തെി തിരിച്ചടക്കുകയെന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ ചെന്നൈയിലെ
ഡെബ്റ്റ് ട്രിബ്യൂണലില്‍ അപ്പീല്‍പോവുകയാണ് ഭരണസമിതിയുടെ മുന്നിലുള്ള ഏകപോംവഴി.
Keywords: Pariyaram, Kannur, Kerala, Medical college hudco issue, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق