പരിയാരം സഹകരണ മെഡിക്കല്‍കോളജ് വീണ്ടും പ്രതിസന്ധിയിലേക്ക്

Kannur, Kerala, Pariyaram, Pariyaram co-operative medical college, Again, Controversy, Malayalam news, Kerala News, International News, National News
കണ്ണൂര്‍: വിവാദങ്ങള്‍ മാറാവ്യാധി പോലെ വിടാതെ പിന്തുടര്‍ന്ന പരിയാരം സഹകരണ മെഡിക്കല്‍കോളജ് വീണ്ടും പ്രതിസന്ധിയിലേക്ക്. 1995-96 കാലഘട്ടത്തില്‍ എം.വി.രാഘവന്‍ നേതൃത്വം നല്‍കിയ ഭരണസമിതി കോളജിന്റെ പ്രാരംഭഘട്ടത്തില്‍ ഹഡ്‌കോയില്‍ നിന്നെടുത്ത 46.5 കോടി രൂപയുടെ വായ്പയാണ് പെരുകി പെരുകി 658 കോടിയുടെ ഹിമാലയന്‍ കടമായി കോളജിനെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുന്നത്.

കഴിഞ്ഞ മാസം ആദായനികുതി കുടിശികയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. അതിനു ശേഷമു
ണ്ടായ കനത്ത പ്രഹരമാണ് കൊച്ചിയിലെ ഡെബ്റ്റ് െ്രെടബ്യൂണലിന്റെ ഹഡ്‌കോയ്ക്കനുകൂലമായ ജപ്തി ഉത്തരവ്.

രാഷ്ട്രീയവിവാദങ്ങളുടെയും അധികാര തര്‍ക്കങ്ങളുടെയും വിളനിലമായ പരിയാരം മെഡിക്കല്‍ കോളജാശുപത്രി ഇപ്പോള്‍ തന്നെ അടച്ചു പൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുപോകുന്നത്. 658 കോടിയുടെ കടബാദ്ധ്യത തീര്‍ക്കുന്നതിനായി ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണ് ഭരണസമിതി. എന്നാല്‍ ഇത്രയും വലിയ ബാദ്ധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയില്ലെന്നാണ് സൂചന.

ഇതുകൂടാതെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സി. എം. പി ഉയര്‍ത്തിയ കലാപക്കൊടിയും യു.ഡി.എഫ് സര്‍ക്കാരിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. ചെന്നൈ ആസ്ഥാനമായുളള ഡെബ്റ്റ് െ്രെടബ്രൂണിലിന്റെ പരമോന്നത കോടതിയില്‍ അപ്പീലിനു പോവുകമാത്രമെ ഭരണസമിതിയുടെമുന്നില്‍ പോംവഴിയുളളൂ. പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന സുപ്രീം കോടതിഉത്തരവിന്റെ പിന്‍ബലത്തില്‍ വെറും 46.5 കോടി രൂപ വായ്പയെടുത്തതിന് 658 കോടി അടയ്ക്കാന്‍ കഴിയില്ലെന്ന വാദമാണ് ഭരണസമിതി ഉന്നയിക്കുക.

ജപ്തി ഉത്തരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലവിലുളള ഭരണസമിതിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇപ്പോള്‍ അധികാരത്തിലുളള എല്‍.ഡി.എഫ് ഭരണസമിതിയുടെ നിലപാട്. എം.വി രാഘവന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയപ്പോഴാണ് ഹഡ്‌കോയില്‍ നിന്നുവായ്പയെടുത്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് ചെയര്‍മാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പ്രാരംഭഘട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പിന്നീടുവന്ന ഭരണസമിതികള്‍ക്ക് ഉത്തരവാദിത്വമില്ലേ എന്ന ചോദ്യംബാക്കിയാവുന്നുമുണ്ട്.

മാറിമാറിഭരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ് ഭരണസമിതികള്‍ നടത്തിയ അനധികൃതനിയമനങ്ങളും ധൂര്‍ത്തുമാണ് കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആതുരശ്രുശ്രൂഷാകേന്ദ്രമായി മാറേണ്ടിയിരുന്ന പരിയാരം മെഡിക്കല്‍ കോളജിനെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്. രണ്ടായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ മെഡിക്കല്‍ കോളജ് ഇപ്പോള്‍ ദൈനംദിന പ്രവര്‍ത്തനം നടത്താന്‍ പോലും വൈഷമ്യം നേരിടുകയാണ്.

Related News:

Keywords: Kannur, Kerala, Pariyaram, Pariyaram co-operative medical college, Again, Controversy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم