കണ്ണൂര്‍: മാധ്യമരംഗത്ത് കുത്തകവത്കരണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി. ഐ. ടി. യു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കച്ചവടതാത്പര്യമാണ് മാധ്യമ ഉടമകള്‍ക്കുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ പോലും ഇപ്പോള്‍ തടഞ്ഞുവയ്ക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിക്കണമെന്ന ഉദ്ദേശത്തോടെ സമര്‍പിച്ച മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി കയറേി വരുന്നു. സമ്പന്ന വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കുത്തക മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത നഷ്ടമായി.
കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയിലാണ് മാധ്യമരംഗത്ത് കുത്തകവത്കരണം സംഭവിച്ചത്. രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയുമാണ് ഭാവി പ്രധാനമന്ത്രിയെന്ന് കുത്തക മാധ്യമങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് അപകടകരമായ പ്രവണതയാണ്. നേരത്തെ ബൂര്‍ഷ്വാ മാധ്യമങ്ങളെന്ന് വിളിച്ചിരുന്നവര്‍ ക്യാപിറ്റലിസ്റ്റ് മാധ്യമങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. തെറ്റായ സന്ദേശങ്ങളാണ് കുത്തക മാധ്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
കുത്തക മാധ്യമങ്ങള്‍ സാമ്പത്തികമായി വളരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം ചുരുങ്ങിക്കൊിരിക്കുകയാണെന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടി. ജെയിംസ് മാത്യു എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. വെങ്കിടേശ് രാമകൃഷ്ണന്‍, പി. രാജീവ് എം. പി, എന്‍. മാധവന്‍കുട്ടി, എ. എന്‍. ഷംസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, Kasaragod, Journalist, Shashi Kumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق