കണ്ണൂര്‍: ആകാശവാണി കണ്ണൂര്‍ നിലയത്തിലെ സീനിയര്‍ ആര്‍ട്ടിസ്റ്റും സിനിമനാടക നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പൊടിക്കുണ്ട് അശ്വതിയില്‍ ചിറക്കല്‍ ഗോപാലകൃഷ്ണന്‍(64) നിര്യാതനായി. നിരവധി നാടകങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം നന്മ ജില്ലാകമ്മിറ്റിയംഗം കൂടിയാണ്. കണ്ണൂര്‍പഞ്ചമി തീയേറ്റേഴ്‌സ്, അഴീക്കോട് മാനവതീയേറ്റേഴ്‌സ്, കണ്ണൂര്‍ നടനകലാക്ഷേത്രം, കണ്ണൂര്‍ദൃശ്യ, കാഞ്ഞങ്ങാട് കാകളി, തളിപ്പറമ്പ് ചിലങ്ക, പയ്യന്നൂര്‍ സംഗം എന്നിസമിതികള്‍ അവതരിപ്പിച്ച നാടകങ്ങളിലെ മുഖ്യനടനായിരുന്നു.
ഐ.വിശശി സംവിധാനം ചെയ്ത ഇടനിലങ്ങള്‍,കരിമ്പിന്‍ പൂവിനക്കരെ, അടിമകള്‍ ഉടമകള്‍ ,ശശിമോഹന്റെ മിഴിയോരങ്ങള്‍, ഓണത്തുമ്പിക്കൊരുഞ്ഞാല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിറക്കല്‍ രാജാസ് യു.പി സ്‌കൂളില്‍ നിന്ന് 2001ല്‍ പ്രധാന അധ്യാപകനായി വിരമിച്ച ശേഷം മുഴുവന്‍ സമയവും കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
പരേതനായ രാമചന്ദ്രന്‍നായര്‍സുഭദ്ര ദമ്പതികളുടെ മകനാണ്. ഭാര്യ: വിമല (പാച്ചേനി) മക്കള്‍: അരുണ്‍(ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍) അനില്‍(ദുബായ്). മരുമക്കള്‍: ജൂനി, അഖില. സഹോദരങ്ങള്‍: പത്മരാഗം, ശിവകുമാര്‍, രാജീവാക്ഷന്‍, വിജയാംബിക. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്.
Keywords: Kerala, Kannur, Cinema, Actor, Gopalakrishnan, Akashavani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق