കണ്ണൂരിൽ നിരോധിതപുകയില ഉത്പന്നങ്ങൾ സുലഭം

കണ്ണൂര്‍: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി കടത്തുന്നു. നഗരത്തിലെ കടകളില്‍ സര്‍ക്കാര്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താതെ കണ്ണടയ്ക്കുന്നു. നഗരത്തിലെ പെട്ടിക്കടകളിലും മറ്റിടങ്ങളിലും പരസ്യമായ വില്‍പ്പനയാണ് നടക്കുന്നത്. ബാംഗ്‌ളൂര്‍ ടൂറിസ്റ്റുബസുകളിലും ട്രെയിനുകളിലുമായി ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളാണ് ഏജന്റുമാര്‍ കടത്തുന്നത്.
smoke
വല്ലപ്പോഴും പേരിന് പൊലിസ് നടത്തുന്ന പരിശോധനയല്ലാതെ നികുതിവെട്ടിച്ചുകൊണ്ട് വില്‍പ്പന നടത്തുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനായി അധികൃതര്‍ നടത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് ഹന്‍സ്, പാന്‍പരാഗ്, മധു, ചൈനികൈനി, കൂള്‍ലിപ്, ശംഭു തുടങ്ങിയ ഉത്പങ്ങളുടെ ഏജന്റുമാരും വിതരണക്കാരുമായി പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ ചില

ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് ഇവസൂക്ഷിക്കുന്നത്. ഒരിടവേളയ്ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേളേജുകള്‍ക്കു മുന്നിലും ഇതിന്റെ വില്‍പ്പന സജീവമായിട്ടുണ്ട്. കൊളളലാഭം ലഭിക്കുന്നതിനാലാണ് നഗരത്തിലെ പെട്ടിക്കടക്കാര്‍ ഇതിന്റെ വില്‍പ്പനക്കാരായി മാറുന്നത്.

കണ്ണൂര്‍ നഗരത്തില്‍ താണ, തെക്കിബസാര്‍, പഴയബസ് സ്റ്റാന്‍ഡ്, കാല്‍ടെക്‌സ്, സ്‌റ്റേഡിയം കോര്‍ണര്‍, പ്‌ളാസ, ആറാട്ട് റോഡ്, മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ പരസ്യവില്‍പ്പനയാണ് നടക്കുന്നത്. നഗരത്തില്‍ പൊലിസ് നിര്‍ത്തലാക്കിയ മീഠാപാന്‍ കടകളിലൂടെയും ഇവ ധാരാളം വിറ്റഴിക്കുന്നുണ്ട്. ഇതുകൂടാതെ കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളുടെയും വില്‍പ്പന സജീവമാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരം, താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ പകല്‍ നേരങ്ങളില്‍ പോലും കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്പടിക്കുകയാണ്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഇവരുടെ ഇടപാടുകാര്‍. നഗരത്തിലെ വിവിധ കോളേജ് കാമ്പസുകളില്‍കഞ്ചാവ് എത്തിക്കാനുളള ഏജന്റുമാരും സജീവമാണ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അര്‍ബുദവും ഉണ്ടാക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് നിരോധിച്ചിരുന്നുവെങ്കിലും വില്‍പ്പന ഫലപ്രദമായി തടയാന്‍ ആരോഗ്യവകുപ്പിനോ പൊലിസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ തുടര്‍ച്ചയായി പരിശോധന നടന്നിരുന്നുവെങ്കിലും പിന്നീട് ഇതു അവസാനിപ്പിക്കുകയായിരുന്നു. മംഗലാപുരം,ബാംഗ്‌ളൂര്‍,കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് കണ്ണൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളെത്തുന്നത്. ടൂറിസ്റ്റുബസുകളിലും ട്രെയിനുകളിലും ഇതുകൊണ്ടുവരാനായി വന്‍സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Kerala, Kannur, Cancer, smoke, panmasala, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم