കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മൊഴിമാറ്റിയ പോലിസ് ട്രെയിനിക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസിന് അതിന്റെതായ പെരുമാറ്റ ചട്ടവും അച്ചടക്കവും നിയമങ്ങളുമുണ്ട്. അതുലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കില്ല. സാക്ഷികളുടെ ഭൂരിപക്ഷം നോക്കിയല്ല സത്യത്തിന്റെ അടിസ്ഥാനത്തിലാണ് നീതിന്യായകോടതി വിധി പ്രസ്താവിക്കുന്നതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
വിസ്താരത്തിനിടെ കേസിലെ ചവുട്ടി മെതിക്കാന്‍ ആരും ശ്രമിക്കരുത്. കൂറുമാറ്റം സംബന്ധിച്ചുളള കാര്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് സി.പി.എം. മൊഴിമാറ്റിക്കുന്നത്. വിചാരണവേളയില്‍ ഇതാണ് സി.പി.
എമ്മിന്റെ നിലപാടെങ്കില്‍ വിധിവരുമ്പോള്‍ എന്താണ് ചെയ്യുകയെന്ന് അവര്‍ വ്യക്തമാക്കണം. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്ന സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ടി.പി. വധക്കേസില്‍ ഗൂഡാലോചന അന്വേഷിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ സ്റ്റഡി ക്‌ളാസെടുത്ത് ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Action against police trainee, Kannur, Kerala, TP Murder, Study Class, CPM, Media, DGP, Action against police trainee, Thiruvachoor Radhakrishnan

إرسال تعليق