ബിട്ടി മൊഹന്തിയെ കൊണ്ടുപോകാന്‍ രാജസ്ഥാന്‍ പോലീസ് തിങ്കളാഴ്ചയെത്തും

Kannur, Kerala, DYSP, Thalipparamba, K.S. Sudhrashan. Bitty Mohanthi, Hurgy, Fake information, Rahul R. Nayar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: ജര്‍മ്മന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി കണ്ണൂരില്‍ പിടിയിലായ ഒഡീഷ മുന്‍ഡി.ജി.പിയുടെ മകന്‍ ബിട്ടി മൊഹന്തിയെ (27) കസ്റ്റഡിയിലെടുക്കാന്‍ രാജസ്ഥാന്‍ പോലീസ് തിങ്കളാഴ്ചയെത്തും. ജയ്പ്പൂരിലെ ലാല്‍കോട്ട് സ്‌റ്റേഷന്‍ എസ്. ഐ സമ്പത്ത് സിംഗിന്റെ നേതൃത്വത്തിലുളള അഞ്ചംഗസംഘം വിമാനമാര്‍ഗം കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്ത ബിട്ടി മൊഹന്തിയെ വിട്ടുകിട്ടുന്നതിനായി പയ്യന്നൂര്‍ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ രാജസ്ഥാന്‍ പോലീസ് ഹര്‍ജി നല്‍കും.

ഇതിനായുളള പ്രൊഡക്ഷന്‍ വാറന്‍ഡുമായാണ് പോലീസ് കണ്ണൂരിലേക്ക് തിരിച്ചിട്ടുളളത്.കണ്ണൂരിലെ മാടായിയില്‍ കളളപ്പേരില്‍ എസ്.ബി.ടി ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികെയാണ് ബിട്ടി മൊഹന്തിയെ പോലീസ് വലയിലാക്കുന്നത്. വെളളിയാഴ്ച്ച രാത്രികണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ഒരു ലോഡ്ജുമുറിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. രാജസ്ഥാനിലെ അല്‍വാറിലെ ഒരു ഹോട്ടല്‍മുറിയില്‍ അന്നത്തെ ഒഡീഷ ഡി.ജി.പി ബിന്ദ്യഭൂഷണ്‍ മൊഹന്തിയുടെ മകനായ ബിട്ടി 2006 മാര്‍ച്ച് 21ന് സുഹൃത്തായ ജര്‍മ്മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

2006 ഏപ്രില്‍ 12ന് ഏഴുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബിട്ട 2006 നവംബര്‍ നാലിന് 15 ദിവസത്തെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. വ്യാജരേഖ ചമച്ചാണ് പഴയങ്ങാടിക്കടുത്തുളള മാടായി എസ്.ബി.ടി ശാഖയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂര്‍ എസ്. പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലുളള അന്വേഷണസംഘവും തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശനും ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

രാജസ്ഥാന്‍ പൊലീസിനൊപ്പം തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ. എസ് സുദര്‍ശനും ബിട്ടി മൊഹന്തിയെ വിട്ടുകിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും. കണ്ണൂര്‍ ചിന്‍ടെക്, മാടായി എസ്.ബി.ടി, താമസിച്ച ബല്ലാര്‍ഡ് റോഡിലെ ലോഡ്ജ് എന്നിവടങ്ങളില്‍ ബിട്ടിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് ബിട്ടിക്കു വേണ്ടി ഹര്‍ജി നല്‍കുന്നത്. ബിട്ടിക്കെതിരെ കണ്ണൂരില്‍ ആള്‍മാറാട്ടം, വിശ്വാസവഞ്ചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസുളളത്.


Keywords: Kannur, Kerala, DYSP, Thalipparamba, K.S. Sudhrashan. Bitty Mohanthi, Hurgy, Fake information, Rahul R. Nayar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Rajasthan police comes to take Bitti Mohanty in custody

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم