കണ്ണൂര്‍: കേരളത്തില്‍ സ്ത്രീകളുടെ അടുത്തിരിക്കാന്‍ പോലും പേടിയാണെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു. ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് 'സ്ത്രീ സുരക്ഷ രാഷ്ട്‌റദൗത്യം' എന്ന വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരകഷാ ബില്ല് പുരുഷന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അനുദിനം മൊഴിമാറ്റുന്ന റജീനമാരുടെ നാടാണു കേരളം. ഐസ്‌ക്രീം കേസില്‍ റജീന എത്ര തവണ മൊഴിമാറ്റിയെന്നും എത്ര തവണ പണം വാങ്ങിയെന്നും സുധാകരന്‍ ചോദിച്ചു. ''എന്നെ ഒന്നു നോക്കി' എന്നൊരു സ്ത്രീ പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള സ്ത്രീകളെ കാണുമ്പോള്‍ തോളില്‍തട്ടി കുശലം ചോദിക്കാറുണ്ട്. ഇനി ശരീരത്തില്‍ തൊടുന്ന ഏര്‍പ്പാടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സമൂഹം ഉണരണമെന്നും എന്നാല്‍ മാത്രമെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുകയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹിളാ കോണ്‍ഗ്‌റസ് സംസ്ഥാന പ്‌റസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷതവഹിച്ചു. എം. എല്‍. എമാരായ സണ്ണിജോസഫ്, എ.പി അബ്ദുളളക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Girl, K. Sudhakaran, Oommen chandy, CM, Seminar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق