K.T Jayakrishnan |
ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും സംഘത്തിന് വേണ്ട ഉദ്യോഗസ്ഥരെയോ ഓഫീസോ നല്കാതെ സര്‍ക്കാര്‍ നിസ്സഹകരിക്കുകയാണ്. നിശ്ചലമായിരിക്കുന്ന ഈ അന്വേഷണം പ്രഹസനമാണ്. രജീഷിന്റെ മൊഴി പ്രകാരം ജയകൃഷ്ണന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ ഉന്നത സി.പി.എം നേതാക്കള്‍ പങ്കാളികളാണ്. ഇവരെ സംരക്ഷിക്കാന്‍ സി.പി.എംകോണ്‍ഗ്രസ് ഗൂഢാലോചന നടത്തി. ടി.പി വധക്കേസിലും ഇങ്ങനെ ഗൂഢാലോചന നടന്നിട്ടുണ്ട്. അതാണ് അന്വേഷണം ചില നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായത്.
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജയകൃഷ്ണന്‍ വധക്കേസ് നേരത്തെ തന്നെ അട്ടിമറിക്കപ്പെട്ടതാണ്. കേസില്‍ നീതി ലഭിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്കുമെന്നും തീരുമാനമായില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായുമുള്ള പോരാട്ടമുണ്ടാകുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി ജയന്തന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kannur, BJP, CPM, UDF, T.P Chandrashegaran, CBI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق