സി.ഐ.ടി.യു ദേശീയ സമ്മേളനം: സെമിനാറുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും

Kerala, Kannur, CITU, Seminar,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണൂരില്‍ ഏപ്രില്‍ നാലുമുതല്‍ എട്ടുവരെ നടക്കുന്ന സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് ചൊവ്വാഴ്ച പയ്യന്നൂരില്‍ തുടക്കമാകുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.പി. സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 സെമിനാറുകള്‍ ഇതിന്റെ ഭാഗമായി നടക്കും.

ട്രേഡ് യൂണിയന്‍ ചരിത്രവും ദേശീയസംസ്ഥാനജില്ലാതലങ്ങളില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങളും വരച്ചുകാട്ടുന്ന ചരിത്രപ്രദര്‍ശനം 28ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിക്കും. ഏപ്രില്‍ ഒന്നിന് ജില്ലയിലെ 18 ഏരിയകളിലെ ബാന്റ് സെറ്റിന്റെ ഡിസ്‌പ്ലെയുണ്ടാകും. പൊതുസമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള കൊടി, കൊടിമരം, ദീപശിഖ എന്നിവ മൂന്നിന് വൈകിട്ട് കണ്ണൂരിലെത്തും.

പ്രതിനിധി സമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള പതാക നാലിന് രാവിലെ പയ്യാന്പലത്ത് നിന്നുകൊണ്ടുവരും. കലാസാംസ്‌കാരിക പരിപാടികളും മാര്‍ച്ച് 23 മുതല്‍ ടി.എം. ജനാര്‍ദ്ദനന്റെ പേരില്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. 25 മുതല്‍ എല്ലാദിവസങ്ങളിലും വിളംബരജാഥകള്‍ നടത്തും. 60 വയസുകഴിഞ്ഞ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങുകള്‍ ജില്ലയിലെ 200 കേന്ദ്രങ്ങളിലായി നടന്നുവരികയാണ്. എം. സുരേന്ദ്രന്‍, പി.വി. കൃഷ്ണന്‍, അരക്കന്‍ ബാലന്‍, വാടി രവി, കെ. അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, CITU, Seminar,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم