തലശേരി: തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധിസഹകരണ ആശുപത്രി ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട നാല്‍പതു വയസുകാരിയെയാണ് ഐ.സി.യുവിലെ ജീവനക്കാരന്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജ് മെന്റ് അറിയിച്ചു.പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ്ആശുപത്രി ജീവനക്കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പീഡനശ്രമം നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഒരുവിഭാഗം ആശുപത്രി ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ പരാതിക്കാരിയായ യുവതി സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിപ്പോയി.

Keywords: Kerala, Kannur, Thalachery, ICU, Hospital, Molestation, Women, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق