കണ്ണൂര്‍: കണ്ണൂരിന്റെ സായംസന്ധ്യകള്‍ക്ക് ഉത്സവക്കാഴ്ച പകര്‍ന്ന് കണ്ണൂര്‍ കാര്‍ണിവല്‍ എത്തുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് കണ്ണൂര്‍ ആസ്ഥാനമായുള്ള എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ സെന്റര്‍ ട്രസ്റ്റ് നടത്തുന്ന കാര്‍ണിവല്‍ 30 മുതല്‍ ഏപ്രില്‍ 27 വരെ പയ്യാമ്പലം ബീച്ചില്‍ നടക്കും. കണ്ണൂരിന്റെ കലാവിസ്മയവും ചരിത്രവും സമന്വയിക്കുന്ന പരിപാടികളാണ് കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നതെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാദിവസവും രാത്രി എട്ടിന് സ്‌റ്റേജ്‌ഷോ അരങ്ങേറും. സംഗീതരംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ഗാനമേളയ്‌ക്കൊപ്പം മലബാറിന്റെ തനതു സംസ്‌കാരം വിളിച്ചോതുന്ന മാപ്പിളപ്പാട്ടും കാര്‍ണിവലിനെ സംഗീത സാന്ദ്രമാക്കും. കളരിപ്പയറ്റ്, ചാക്യാര്‍ക്കൂത്ത്, ഓട്ടംതുള്ളല്‍ തുടങ്ങിയ നൃത്തയിനങ്ങളും പയ്യാമ്പലത്തെ സായാഹ്ന സന്ധ്യയെ വേറിട്ടതാക്കും.
എക്‌സിബിഷനുകളുടെ ചരിത്രത്തില്‍ കേരളത്തില്‍ ആദ്യമായി കാണികള്‍ക്കു കാഴ്ചയ്‌ക്കൊപ്പം കൗതുകവും പകര്‍ന്നു നല്‍കുന്ന കൈറ്റ് പ്രദര്‍ശനവും ഡ്രാക്കുള ഹോമും സാന്‍ഡ് ഫെസ്റ്റും കണ്ണൂര്‍ കാര്‍ണിവലില്‍ ഒരുക്കിയിട്ടുണ്ട്.
പ്രായഭേദമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഹ്ലാദം പകരുന്ന കൈറ്റ് പ്രദര്‍ശനത്തില്‍ ഭഗവതി, തെയ്യം, കഥകളി തുടങ്ങിയവയുടെ രൂപങ്ങള്‍ പാറിപ്പറക്കും. കാണികള്‍ക്കു ഉദ്യേഗ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഡ്രാക്കുള ഹോമിന്റെ ത്രിഡി രൂപമാണു ഇതുവരെ എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രത്യേകം രൂപകല്‍പന ചെയ്താണു ഡ്രാക്കുള ഹോമിന്റെ പ്രദര്‍ശനം കണ്ണൂര്‍ കാര്‍ണിവലില്‍ ഒരുക്കുന്നത്.
വിവിധ കലാകാരന്‍മാര്‍ പയ്യാമ്പലത്തെ തീരത്തു ഒരേസമയം ശില്‍പങ്ങള്‍ തീര്‍ക്കുന്ന സാന്‍ഡ് ഫെസ്റ്റും വേറിട്ട അനുഭവമാണ്. കൈറ്റ് പ്രദര്‍ശനത്തിന്റെയും സാന്‍ഡ് ഫെസ്റ്റിന്റെയും ഭാഗമായി ശില്‍പശാലകളും നടത്തും. വിവിധതരം രുചിക്കൂട്ടുകളും മലബാറിന്റെ തനതു രുചികളും സംഗമിക്കുന്ന ഭക്ഷ്യമേള, വിവിധ കമ്പനികളുടെ നൂതന വാഹനങ്ങളുടെ ശ്രേണിയുമായി ഓട്ടോ എക്‌സ്‌പോ, വിവിധ ജനുസില്‍പെട്ട വളര്‍ത്തു നായകളുടെ പെറ്റ് ഷോ, ഫ്‌ളവര്‍ഷോ, അക്വേറിയം, വിനോദോപാധികള്‍ എന്നിവയും കാര്‍ണിവലില്‍ സജ്ജീകരിക്കും. ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ രാത്‌റി 10 വരെ നടക്കുന്ന കാര്‍ണിവലിന് എത്തുന്നവര്‍ക്കായി ബസ് സര്‍വീസും ഏര്‍പ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഡി.ടി.പി.സി സെക്‌റട്ടറി സജി വര്‍ഗീസ്, എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ സെന്റര്‍ ട്‌റസ്റ്റ് ചെയര്‍മാന്‍ കെ.കെ. നിമല്‍, സെക്‌റട്ടറി എസ്. സുധീപ് കുമാര്‍, ടി. സുജേഷ്, എം.കെ. ശരത് എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق