തളിപ്പറമ്പ്: വെല്ലവും പഞ്ചസാരയും മൈദയും കലക്കി വ്യാജതേനുണ്ടാക്കുന്ന സംഘം പൊലിസ് എത്തിയതോടെ രക്ഷപ്പെട്ടു. വ്യാജതേനുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പൊലിസ് പിടിച്ചെടുത്തു. മെയിന്റോഡിലെ സീലാന്റ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്താണ് വ്യാജതേന്‍ വിറ്റഴിക്കാന്‍ ശ്രമിച്ചത്. തമിഴ് നാട് സ്വദേശി മണികണ്ഠന്റെ പേരിലാണ് മുറിയെടുത്തത്.
ഇതേ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ഹോട്ടലിന്റെ പുറകില്‍ വിറക് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വൃത്തിഹീനമായ സ്ഥലത്തുവച്ചായിരുന്നു തേന്‍ നിര്‍മ്മാണം. വെല്ലവും പഞ്ചസാരയും വെളളത്തില്‍കലക്കി ചൂടാക്കികൊഴുപ്പിനു വേണ്ടി മൈദയും ചേര്‍ത്ത് തേനിന്റെ മണം കിട്ടാന്‍ തേന്‍ പലക മുക്കിവെക്കും. ഇങ്ങനെയുണ്ടാക്കുന്ന വ്യാജതേന്‍ റോഡരികിലും കടകളിലുമാണ് വില്‍ക്കുന്നത്. ഒരുകുപ്പിക്ക് 300 രൂപയാണ് വാങ്ങുന്നത്.
തിങ്കളാഴ്ച രാവിലെ വ്യാജ തേന്‍ ഉണ്ടാക്കുന്ന വിവരം നാട്ടുകാരാണ് പൊലിസിനെ അറിയിച്ചത്. ഇതു പ്രകാരമാണ് പൊലിസ് റെയ്ഡു നടത്തിയത്. ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ശ്രീനിവാസന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ മോഹനന്‍ എന്നിവര്‍ സ്ഥലത്തെത്തി വ്യാജതേനുണ്ടാക്കുന്ന സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു. രണ്ട് പുതിയ സ്റ്റൗ, 20 കുപ്പി വ്യാജതേന്‍, രണ്ട് ബക്കറ്റ് നിറയെ തേന്‍പലക, മൈദ, വെല്ലവും പഞ്ചസാരയും കലക്കിയ മൂന്ന് ബക്കറ്റ് ലായനികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പൊലിസ് എത്തുമ്പോഴെക്കും നാലുബൈക്കുകളിലായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.

Keywords: Kannur, Kerala, Thaliparamba, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق